---
title: "റബർ എസ്റ്റേറ്റിൽ വൻ തീപിടിത്തം "
english_title: "Massive fire breaks out at rubber estate."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355291/massive-fire-breaks-out-at-rubber-estate"
published_at: "2026-04-25T08:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec30dde240f_1000577932.png"
keywords: []
---

# റബർ എസ്റ്റേറ്റിൽ വൻ തീപിടിത്തം 

> **Lead Summary:** ആലുവ : കീഴ്മാട് സൗത്ത് ചാലയ്ക്കൽ മോസ്കോ അസ്ഹർ അറബിക് കോളേജിനുസമീപം പൊന്നാട്ട് റബർ എസ്റ്റേറ്റിൽ വൻ തീപിടിത്തം.

## Article Content

ആലുവ : കീഴ്മാട് സൗത്ത് ചാലയ്ക്കൽ മോസ്കോ അസ്ഹർ അറബിക് കോളേജിനുസമീപം പൊന്നാട്ട് റബർ എസ്റ്റേറ്റിൽ വൻ തീപിടിത്തം.

വെള്ളി പകൽ രണ്ടിനായിരുന്നു തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. നാട്ടുകാർ വെള്ളവും മറ്റും ഉപയോഗിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏക്കർക്കണക്കിന് ഭാഗത്ത് വീണ്ടും തീപടർന്നതോടെ ആലുവ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സേന എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു.

തുമ്പിച്ചാലിനോടുചേർന്നുള്ളതാണ് റബർ എസ്റ്റേറ്റ്. ഉച്ചസമയത്തെ കനത്തചൂടും കാറ്റും തീ ആളിപ്പടരാൻ ഇടയാക്കി. ചാലക്കൽ പൊന്നാട്ട് സാജന്റെ ഉടമസ്ഥതയിലുള്ളതാണ് റബർ എസ്റ്റേറ്റ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355291/massive-fire-breaks-out-at-rubber-estate)