---
title: " അരുംകൊല ; അമ്മയെ മകൻ കഴുത്തറത്ത് കൊന്നു"
english_title: "Murder: Son kills mother by slitting her throat."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355280/murder-son-kills-mother-by-slitting-her-throat"
published_at: "2026-04-25T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec2449334eb_1000577861.jpg"
keywords: []
---

#  അരുംകൊല ; അമ്മയെ മകൻ കഴുത്തറത്ത് കൊന്നു

> **Lead Summary:** കണ്ണൂർ : കൊളക്കാട് താന്നിക്കുന്നിൽ അമ്മയെ മകൻ കഴുത്തറത്ത് കൊന്നു. കൊളക്കാട് മഠത്തിപറമ്പിൽ ഗീതയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. മകൻ ക്രിസ്റ്റി യാണ് കൊല നടത്തിയത്. കൊലപാതകത്തിനു പിന്നാലെ ഇയാൾ കേളകം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

## Article Content

കണ്ണൂർ : കൊളക്കാട് താന്നിക്കുന്നിൽ അമ്മയെ മകൻ കഴുത്തറത്ത് കൊന്നു. കൊളക്കാട് മഠത്തിപറമ്പിൽ ഗീതയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. മകൻ ക്രിസ്റ്റി യാണ് കൊല നടത്തിയത്. കൊലപാതകത്തിനു പിന്നാലെ ഇയാൾ കേളകം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ഗീതയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേളകത്ത് 'മൊണാലിസ' എന്ന പേരിൽ ഗീത ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. ബംഗളൂരുവിൽ വിദ്യാർഥിയായിരുന്നു ക്രിസ്റ്റി. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് വിവരം. സംഭവസമയത്ത് ക്രിസ്റ്റിയും ഗീതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗീതയുടെ മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355280/murder-son-kills-mother-by-slitting-her-throat)