---
title: "കൂത്താട്ടുകുളം ഗവ. ആശുപത്രി ജീവനക്കാരെ മദ്യപിച്ചെത്തിയ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ അസഭ്യം പറഞ്ഞതായി പരാതി "
english_title: "Koothattukulam Govt. Hospital employees complained that the Municipal Standing Committee Chairman, who arrived drunk, used obscene language."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355126/koothattukulam-govt-hospital-employees-complained-that-the-municipal-standing-committee-chairman-who-arrived-drunk-used-obscene-language"
published_at: "2026-04-24T10:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eaf26ba3f00_Untitled-1.jpg"
keywords: []
---

# കൂത്താട്ടുകുളം ഗവ. ആശുപത്രി ജീവനക്കാരെ മദ്യപിച്ചെത്തിയ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ അസഭ്യം പറഞ്ഞതായി പരാതി 

> **Lead Summary:** കൂത്താട്ടുകുളം : കൂത്താട്ടുകുളം ഗവ. ആശുപത്രി ജീവനക്കാരെ മദ്യപിച്ചെത്തിയ നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി സി ഭാസ്കരൻ അസഭ്യം പറഞ്ഞതായി പരാതി. ബുധൻ രാത്രി 9.30ടെയാണ് സംഭവം.

## Article Content

കൂത്താട്ടുകുളം : കൂത്താട്ടുകുളം ഗവ. ആശുപത്രി ജീവനക്കാരെ മദ്യപിച്ചെത്തിയ നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി സി ഭാസ്കരൻ അസഭ്യം പറഞ്ഞതായി പരാതി. ബുധൻ രാത്രി 9.30ടെയാണ് സംഭവം.

വാർഡിലെ ശുചിമുറിയിൽ വെള്ളം കുറവാണെന്ന രോഗികളുടെ പരാതിയിൽ അന്വേഷണത്തിനാണ്‌ പി സി ഭാസ്കരൻ എത്തിയത്. വെള്ളമില്ലാത്തതിന് കാരണം ജീവനക്കാരാണെന്നും എല്ലാവരെയും സ്ഥലം മാറ്റുമെന്നും മർദിക്കുമെന്നും പറഞ്ഞ്‌ ആക്ഷേപിച്ചതായാണ്‌ പരാതി.

സ്ത്രീജീവനക്കാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. പൈപ്പിൽ പായൽ അടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞുവെന്ന്‌, കഴിഞ്ഞ ആശുപത്രി വികസനസമിതി യോഗത്തിൽ പറഞ്ഞിരുന്നുവെന്നും പരിഹരിക്കാമെന്ന് നഗരസഭ അധികൃതർ ഉറപ്പുനൽകിയതാണെന്നും ജീവനക്കാർ പറയുന്നു. അതുചെയ്യാതെയാണ്‌ സ്ഥിരംസമിതി അധ്യക്ഷന്റെ അസഭ്യവർഷം.

സംഭവത്തിൽ ആരോഗ്യവകുപ്പിനും പൊലീസിനും പരാതി നൽകുമെന്നും ജീവനക്കാരെ അധിക്ഷേപിച്ചാൽ പ്രതിഷധം ശക്തമാക്കുമെന്നും എഫ്എസ്ഇടിഒ ഏരിയ കമ്മിറ്റി അറിയിച്ചു. ആശുപത്രിക്കുമുന്നിൽ നടന്ന പ്രതിഷേധം കേരള എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ പി പി സുനിൽ ഉദ്ഘാടനം ചെയ്തു. കെജിഎൻഎ കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗം മിഥില ടി ജോൺ അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. മെജോ മഹേഷ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355126/koothattukulam-govt-hospital-employees-complained-that-the-municipal-standing-committee-chairman-who-arrived-drunk-used-obscene-language)