---
title: " മീൻമാർക്കറ്റിൽ പരിശോധന ; പഴകിയ മീനുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു"
english_title: "Inspection at fish market; Samples of stale fish were collected and sent for testing"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355121/inspection-at-fish-market-samples-of-stale-fish-were-collected-and-sent-for-testing"
published_at: "2026-04-24T09:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eaef8a00dad_fish.jpg"
keywords: []
---

#  മീൻമാർക്കറ്റിൽ പരിശോധന ; പഴകിയ മീനുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു

> **Lead Summary:** ഉദയംപേരൂർ : ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നേതൃത്വത്തിൽ തെക്കൻ പറവൂർ മീൻമാർക്കറ്റിൽ പരിശോധന നടത്തി. പഴകിയ മീനുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.

## Article Content

ഉദയംപേരൂർ : ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നേതൃത്വത്തിൽ തെക്കൻ പറവൂർ മീൻമാർക്കറ്റിൽ പരിശോധന നടത്തി. പഴകിയ മീനുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.

ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ഐ കെ സാവിത്രി, ഭക്ഷ്യസുരക്ഷാ ഓഫീസർ ടിജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രഥമദൃഷ്‌ട്യാ പഴകിയതെന്ന് സംശയം തോന്നിയ മീനുകളുടെ സാമ്പിളുകളാണ് ഭക്ഷ്യസുരക്ഷാ ലാബിലേയ്ക്ക് അയച്ചത്.

മീൻവിൽപ്പനയിൽ ഏർപ്പെട്ടിരുന്നവർക്കും മീൻ വൃത്തിയാക്കുന്ന തൊഴിലാളികൾക്കും ഹെൽത്ത് കാർഡുകൾ ഇല്ലെന്നും മാലിന്യസംസ്‌കരണ സംവിധാനങ്ങളില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് മീൻ വിൽപ്പനയ്ക്ക് വച്ചതെന്നും കണ്ടെത്തി. തെർമോക്കോൾ പെട്ടിയിൽ സൂക്ഷിച്ച മീനുകൾ അടിയന്തരമായി നീക്കംചെയ്യുന്നതിന് നിർദേശം നൽകി.

കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി നോട്ടീസുകളും നൽകി. ഹെൽത്ത് ഇൻസ്പെക്ടർ റാഫി ജോസഫ്, ജെഎച്ച്ഐമാരായ കെ ഡി ദീപക്, സി ടി അനുജ, വൈഷ്ണവി എസ് വിജയൻ, എ എസ് ജാസ്മിൻ, സീനിയർ സിപിഒ ശ്യാം ആർ മേനോൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355121/inspection-at-fish-market-samples-of-stale-fish-were-collected-and-sent-for-testing)