---
title: "ഊഞ്ഞാൽ ആടുന്നതിനിടെ വസ്ത്രം കഴുത്തിൽ കുടുങ്ങി പത്ത് വയസ്സുകാരൻ മരിച്ചു"
english_title: "Ten-year-old boy dies after clothes get caught around his neck while swinging."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355074/ten-year-old-boy-dies-after-clothes-get-caught-around-his-neck-while-swinging"
published_at: "2026-04-23T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea20c9bea16_1000576811.jpg"
keywords: []
---

# ഊഞ്ഞാൽ ആടുന്നതിനിടെ വസ്ത്രം കഴുത്തിൽ കുടുങ്ങി പത്ത് വയസ്സുകാരൻ മരിച്ചു

> **Lead Summary:** പാലക്കാട് : ഊഞ്ഞാൽ ആടുന്നതിനിടെ വസ്ത്രം കഴുത്തിൽ കുടുങ്ങി പത്ത് വയസ്സുകാരൻ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ നല്ലേപ്പിള്ളി പഞ്ചായത്ത് ഓഫീസിന് പുറകുവശത്തുള്ള വീട്ടിലായിരുന്നു സംഭവം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങുകയായിരുന്നു.

## Article Content

പാലക്കാട് : ഊഞ്ഞാൽ ആടുന്നതിനിടെ വസ്ത്രം കഴുത്തിൽ കുടുങ്ങി പത്ത് വയസ്സുകാരൻ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ നല്ലേപ്പിള്ളി പഞ്ചായത്ത് ഓഫീസിന് പുറകുവശത്തുള്ള വീട്ടിലായിരുന്നു സംഭവം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങുകയായിരുന്നു.

ഈ സമയത്ത് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. അൽപം കഴിഞ്ഞ് കുട്ടി പിടയുന്നത് കണ്ട വീട്ടുകാർ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355074/ten-year-old-boy-dies-after-clothes-get-caught-around-his-neck-while-swinging)