---
title: "വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം"
english_title: "Student dies tragically after being electrocuted."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355066/student-dies-tragically-after-being-electrocuted"
published_at: "2026-04-23T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea14f16ce97_1000576785.png"
keywords: []
---

# വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം

> **Lead Summary:** വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷിൻ്റെയും അമൃതയുടെയും മകൻ ആദിദേവ് ആണ് മരിച്ചത്. വ്യാഴാഴ്ച്‌ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.

## Article Content

വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷിൻ്റെയും അമൃതയുടെയും മകൻ ആദിദേവ് ആണ് മരിച്ചത്. വ്യാഴാഴ്ച്‌ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.

സംഭവസമയത്ത് ആദിദേവിൻ്റെ സഹോദരി ആർദ്ര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരനെ അന്വേഷിച്ച് എത്തിയ ആർദ്രയാണ് വീടിനോട് ചേർന്ന ഷെഡിനുള്ളിൽ തയ്യൽ മെഷീനിന് സമീപം ആദിദേവിനെ പൊള്ളലേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആർദ്രയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ ഉടൻതന്നെ ആദിദേവിനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355066/student-dies-tragically-after-being-electrocuted)