---
title: "കാറിടിച്ച് വൈദ്യുതി പോസ്റ്റൊടിഞ്ഞു ; യാത്രക്കാർക്ക് അത്ഭുതരക്ഷ"
english_title: "A car hit an electricity pole and broke it; a miraculous rescue for a traveler"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354951/a-car-hit-an-electricity-pole-and-broke-it-a-miraculous-rescue-for-a-traveler"
published_at: "2026-04-23T11:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9b274bbf59_post.jpg"
keywords: []
---

# കാറിടിച്ച് വൈദ്യുതി പോസ്റ്റൊടിഞ്ഞു ; യാത്രക്കാർക്ക് അത്ഭുതരക്ഷ

> **Lead Summary:** വൈറ്റില : തമ്മനം കുത്താപ്പാടിയിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റൊടിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നുയാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്‌ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.

## Article Content

വൈറ്റില : തമ്മനം കുത്താപ്പാടിയിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റൊടിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നുയാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്‌ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.

നിയന്ത്രണംവിട്ട കാർ സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ തട്ടിയ ശേഷമാണ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്. അതോടെ വൈദ്യുതിനിലച്ച് പ്രദേശം ഇരുട്ടിലായി. പോസ്റ്റൊടിഞ്ഞ് റോഡിനുകുറുകേ വീണതോടെ ഗതാഗതവും തടസ്സപ്പെട്ടു.

ഇരുദിശയിലേക്കുംകടന്നുപോകാൻ പറ്റാതായതോടെ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.ട്രാഫിക് പോലീസും, കെ.എസ്.ഇ.ബി. ജീവനക്കാരുമെത്തി ഒൻപതുമണിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു.ഒരുമാസം മുൻപും ഇതേ സ്ഥലത്ത് വാഹനമിടിച്ച് വൈദ്യുതി പോസ്റ്റൊടിഞ്ഞു പോയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354951/a-car-hit-an-electricity-pole-and-broke-it-a-miraculous-rescue-for-a-traveler)