---
title: "നിയന്ത്രണം നഷ്‌ടപ്പെട്ട പിക്കപ്പ് വാൻ മെട്രോ തൂണിലിടിച്ച് അപകടം ; രണ്ടുപേർക്ക് പരിക്ക് "
english_title: "Pickup van loses control, hits metro pole; two injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354947/pickup-van-loses-control-hits-metro-pole-two-injured"
published_at: "2026-04-23T11:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9b0f4da807_Untitled-89.jpg"
keywords: []
---

# നിയന്ത്രണം നഷ്‌ടപ്പെട്ട പിക്കപ്പ് വാൻ മെട്രോ തൂണിലിടിച്ച് അപകടം ; രണ്ടുപേർക്ക് പരിക്ക് 

> **Lead Summary:** കളമശ്ശേരി : നിയന്ത്രണം നഷ്‌ടപ്പെട്ട പിക്കപ്പ് വാൻ മെട്രോ തൂണിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കളമശ്ശേരി ഞാലകം ജുമാമസ്‌ജിദിന് സമീപം ബുധനാഴ്ച മൂന്നോടെയായിരുന്നു അപകടം.

## Article Content

കളമശ്ശേരി : നിയന്ത്രണം നഷ്‌ടപ്പെട്ട പിക്കപ്പ് വാൻ മെട്രോ തൂണിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കളമശ്ശേരി ഞാലകം ജുമാമസ്‌ജിദിന് സമീപം ബുധനാഴ്ച മൂന്നോടെയായിരുന്നു അപകടം.

കളമശ്ശേരി ഭാഗത്തുനിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം നഷ്ടപ്പെട്ട് 315-ാം നമ്പർ മെട്രോത്തൂണിലേക്ക് ഇടിച്ചുകയറിയത്.ഡ്രൈവർ കുമ്പളം അറയ്ക്കൽ വീട്ടിൽ അഹാദ് അൻവറി (20) ൻ്റെ കാൽ വാഹനത്തിൽ കുടുങ്ങിപ്പോയി. അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഒപ്പമുണ്ടായിരുന്ന ആൾക്ക് കാര്യമായ പരിക്കില്ല.

രണ്ടുപേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354947/pickup-van-loses-control-hits-metro-pole-two-injured)