---
title: "അമിത വേഗത്തിലോടിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; രണ്ടു പേർക്ക് പരിക്ക് "
english_title: "Speeding car loses control and overturns; two injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354942/speeding-car-loses-control-and-overturns-two-injured"
published_at: "2026-04-23T10:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9aed722c1b_Untitled-18.jpg"
keywords: []
---

# അമിത വേഗത്തിലോടിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; രണ്ടു പേർക്ക് പരിക്ക് 

> **Lead Summary:** ആലുവ : ആലുവ കുട്ടമശ്ശേരി സർക്കുലർ കവലയിൽ അമിത വേഗത്തിലോടിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. രണ്ടു പേർക്ക് പരിക്കേറ്റു. സമീപത്തെ മതിലിലേക്കും ബോർഡുകളിലേക്കും ഇടിച്ചുകയറി മറിഞ്ഞാണ് അപകടമുണ്ടായത്.

## Article Content

ആലുവ : ആലുവ കുട്ടമശ്ശേരി സർക്കുലർ കവലയിൽ അമിത വേഗത്തിലോടിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. രണ്ടു പേർക്ക് പരിക്കേറ്റു. സമീപത്തെ മതിലിലേക്കും ബോർഡുകളിലേക്കും ഇടിച്ചുകയറി മറിഞ്ഞാണ് അപകടമുണ്ടായത്.

ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആലുവയിൽനിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. വാഹനം നിശ്ശേഷം തകർന്നു. എയർബാഗ് ഉണ്ടായിരുന്നതിനാൽ വാഹനത്തിൽ ഉണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെട്ടു. പുല്ലുവഴി സ്വദേശിയായ ആഗ്‌നസ് എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354942/speeding-car-loses-control-and-overturns-two-injured)