---
title: "കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്‌ സമീപത്തുവച്ചുണ്ടായ അടിപിടിയിൽ പരിക്കേറ്റ 26 കാരൻ മരിച്ചു; പ്രതി പിടിയിൽ"
english_title: "26-year-old dies after being injured in a fight near KSRTC bus stand; accused arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354923/26-year-old-dies-after-being-injured-in-a-fight-near-ksrtc-bus-stand-accused-arrested"
published_at: "2026-04-23T10:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9a45e821bc_Untitled-1.jpg"
keywords: []
---

# കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്‌ സമീപത്തുവച്ചുണ്ടായ അടിപിടിയിൽ പരിക്കേറ്റ 26 കാരൻ മരിച്ചു; പ്രതി പിടിയിൽ

> **Lead Summary:** ആലുവ : അടിപിടിയിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശി മരിച്ചു. പ്രതിയെ ആലുവ പൊലീസ് അറസ്റ്റ്‌ ചെയ്തു. നേപ്പാൾ താപ്പാ സ്വദേശി പൂർണ ബഹദൂർ ബട്ടാരി യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ആലുവ : അടിപിടിയിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശി മരിച്ചു. പ്രതിയെ ആലുവ പൊലീസ് അറസ്റ്റ്‌ ചെയ്തു. നേപ്പാൾ താപ്പാ സ്വദേശി പൂർണ ബഹദൂർ ബട്ടാരി യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശിയാണ് മരിച്ചത്. സുരാജ് പാക്രിൻ എന്നാണ് പേരെന്ന് പറയപ്പെടുന്നു.

സരള, തമാങ്, ലാൽ ചന്ദൻ, ഘനശ്യാം, ചിരിങ്, ശ്രെരാജ്, ചന്ദ്രമായ, ജാസ്മിൻ, പ്രിയൻസു എന്നിങ്ങനെ പേരുകൾ ഇയാളുടെ വലതു കൈയിൽ പച്ച കുത്തിയിട്ടുണ്ട്.മാർച്ച് 26ന് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്‌ സമീപത്തുവച്ച് അടിപിടിയിൽ പരിക്കേറ്റതിനെ തുടർന്ന് ഇയാളെ ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം. ഫോൺ: 94979 87114, 0484 2624006.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354923/26-year-old-dies-after-being-injured-in-a-fight-near-ksrtc-bus-stand-accused-arrested)