---
title: "പീഡനപരാതിയിൽ ജിംനേഷ്യം നടത്തിപ്പുകാരൻ അറസ്റ്റിൽ"
english_title: "Gymnasium operator arrested on harassment charges."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354814/gymnasium-operator-arrested-on-harassment-charges"
published_at: "2026-04-22T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e896fd27464_1000575395.png"
keywords: []
---

# പീഡനപരാതിയിൽ ജിംനേഷ്യം നടത്തിപ്പുകാരൻ അറസ്റ്റിൽ

> **Lead Summary:** പീഡനപരാതിയിൽ ജിംനേഷ്യം നടത്തിപ്പുകാരൻ അറസ്റ്റിൽ. നൂറനാട് പാറ ജംഗ്ഷനിൽ ജിംനേഷ്യം നടത്തുന്ന നൂറനാട് മുതുകാട്ടുകര വൃദ്ധാവനത്തിൽ വി ആർ വിഷ്ണു‌ വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. നൂറനാട് സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

## Article Content

പീഡനപരാതിയിൽ ജിംനേഷ്യം നടത്തിപ്പുകാരൻ അറസ്റ്റിൽ. നൂറനാട് പാറ ജംഗ്ഷനിൽ ജിംനേഷ്യം നടത്തുന്ന നൂറനാട് മുതുകാട്ടുകര വൃദ്ധാവനത്തിൽ വി ആർ വിഷ്ണു‌ വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. നൂറനാട് സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഏപ്രിൽ 14നായിരുന്നു സംഭവം. നൂറനാട് എസ്എച്ച്ഒ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പന്തളത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354814/gymnasium-operator-arrested-on-harassment-charges)