---
title: "രണ്ടു വയസുകാരിക്ക് പാമ്പ് കടിയേറ്റു ; കടിച്ചത് ശുചിമുറിയിൽ വച്ച്"
english_title: "Two-year-old girl bitten by snake; bitten in toilet."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354765/two-year-old-girl-bitten-by-snake-bitten-in-toilet"
published_at: "2026-04-22T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e872bbc77dc_1000575109.jpg"
keywords: []
---

# രണ്ടു വയസുകാരിക്ക് പാമ്പ് കടിയേറ്റു ; കടിച്ചത് ശുചിമുറിയിൽ വച്ച്

> **Lead Summary:** തൃശൂർ: തൃശൂരിൽ വീണ്ടും കുട്ടിക്ക് പാമ്പ് കടിയേറ്റു. വാണിയംപാറ കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിന്റെ മകൻ ആദം എന്ന രണ്ടര വയസുകാരനാണ് പാമ്പ് കടിയേറ്റത്. വീട്ടിലെ ശുചിമുറിയിൽ വച്ച് ചൊവ്വാഴ്‌ച രാത്രി 9.30ഓടെയാണ് പാമ്പിൻ്റെകടിയേറ്റത്. ശംഖുവരയൻ എന്ന ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്.

## Article Content

തൃശൂർ: തൃശൂരിൽ വീണ്ടും കുട്ടിക്ക് പാമ്പ് കടിയേറ്റു. വാണിയംപാറ കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിന്റെ മകൻ ആദം എന്ന രണ്ടര വയസുകാരനാണ് പാമ്പ് കടിയേറ്റത്. വീട്ടിലെ ശുചിമുറിയിൽ വച്ച് ചൊവ്വാഴ്‌ച രാത്രി 9.30ഓടെയാണ് പാമ്പിൻ്റെകടിയേറ്റത്. ശംഖുവരയൻ എന്ന ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്.

കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാത്ത് റൂമിന്റെ വെന്റ്റിലേഷൻ വഴി പാമ്പ് കയറിയെന്നാണ് സംശയം. കുട്ടിയുടെ ആരോഗ്യനില തൃപ്ത‌ികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞദിവസമാണ് കൊടകരയിൽ എട്ട് വയസുകാരൻ ആൽജോ പാമ്പ് കടിയേറ്റ് മരിച്ചത്. കാവുങ്ങൽ സ്വദേശി സിൽജോയുടെ മകനാണ്. ആൽജോയുടെ സഹോദരൻ അനോഷ് ആശുപത്രിയിൽ തുടരുകയാണ്. കുട്ടിക്ക് ഭക്ഷ്യവിഷബാധയെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354765/two-year-old-girl-bitten-by-snake-bitten-in-toilet)