---
title: "ഊരമനയിൽ കുറുനരിയുടെ ആക്രമണത്തിൽ 3 പേർക്ക് പരുക്ക്"
english_title: "3 people injured in fox attack in Ooramana."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354714/3-people-injured-in-fox-attack-in-ooramana"
published_at: "2026-04-22T09:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e84e27cc396_nari.jpg"
keywords: []
---

# ഊരമനയിൽ കുറുനരിയുടെ ആക്രമണത്തിൽ 3 പേർക്ക് പരുക്ക്

> **Lead Summary:** രാമമംഗലം: കുറുനരിയുടെ ആക്രമണത്തിൽ ഊരമന കടുവക്കാട് ഭാഗത്തു മൂന്ന് പേർക്കു പരുക്കേറ്റു.

## Article Content

രാമമംഗലം: കുറുനരിയുടെ ആക്രമണത്തിൽ ഊരമന കടുവക്കാട് ഭാഗത്തു മൂന്ന് പേർക്കു പരുക്കേറ്റു.

കടുവക്കാട്ട് ബേബി (70), ഭാര്യ സാറാമ്മ(68), കൂവയ്ക്കൽ രാജു (67) എന്നിവർക്കാണു ഇന്നലെ വൈകിട്ട് 6 മണിയോടെ കുറുനരിയുടെ കടിയേറ്റത്. മാറാടി, പാമ്പാക്കുട പഞ്ചായത്തുകൾക്ക് അതിരിടുന്ന പ്രദേശമാണിത്. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന രാജുവിനെയാണ് ആദ്യം കുറുനരി ആക്രമിച്ചത്.

പിന്നാലെ വീടിൻ്റെ വരാന്തയിൽ കയറി സാറാമ്മയെയും ബേബിയെയും കടിച്ചു. മൂവർക്കും കാൽമുട്ടിനു താഴെയാണു കടിയേറ്റത്. ഇവർ കരഞ്ഞു ബഹളം വച്ചതോടെ കുറുനരി സമീപത്തുള്ള കൂവയ്ക്കൽ രവിയുടെ വീട്ടിലെത്തി. ഇവർ വടിയുമായി നേരിട്ടതോടെ കുറുനരി ഓടി മറിയുകയായിരുന്നു. പ്രദേശത്തെ റബർതോട്ടങ്ങളിലെ അടിക്കാടുകളിലും മറ്റുമായി കുറുനരികൾ കുട്ടമായുണ്ട്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354714/3-people-injured-in-fox-attack-in-ooramana)