---
title: "നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഷോവാൾ തകർന്നു വീണ് യുവാവ് മരിച്ചു"
english_title: "Young man dies after wall of house under construction collapses."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354675/young-man-dies-after-wall-of-house-under-construction-collapses"
published_at: "2026-04-21T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e78d0db61a7_1000574648.png"
keywords: []
---

# നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഷോവാൾ തകർന്നു വീണ് യുവാവ് മരിച്ചു

> **Lead Summary:** അങ്ങാടിപ്പുറം: ചെരക്കാപറമ്പ് നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഷോവാൾ തകർന്നു വീണ് യുവാവ് മരിച്ചു.

## Article Content

അങ്ങാടിപ്പുറം: ചെരക്കാപറമ്പ് നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഷോവാൾ തകർന്നു വീണ് യുവാവ് മരിച്ചു.

കല്ലുപാലത്തിങ്ങൽ രമേഷ് സ്മ‌ിത ദമ്പതികളുടെ മകൻ ഗോകുൽ (24) ആണ് മരണപ്പെട്ടത്. ഞായറാഴ്‌ച ജോലിയിൽ ഏർപ്പെട്ടിരിക്കെ തകർന്നു വീണ ഷോവാളിന്റെ കല്ലിനു മുകളിലേക്ക് യുവാവ് തലയിടിച്ച് വീഴുകയായിരുന്നു.

മാലാപറമ്പ് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്‌ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. പെരിന്തൽമണ്ണ സർക്കാർ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് പൂർത്തിയാക്കി ബുധൻ ഉച്ചയ്ക്ക് 12 മണിക്ക് അങ്ങാടിപ്പുറം നീലീശ്വരം ശ്‌മശാനത്തിൽ സംസ്ക‌രിക്കും. സഹോദരങ്ങൾ: രാഹുൽ, അഖിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354675/young-man-dies-after-wall-of-house-under-construction-collapses)