---
title: "സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം ; രണ്ട് പേർക്ക് പരിക്ക്"
english_title: "Young man dies after losing control of scooter and overturning; two injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354673/young-man-dies-after-losing-control-of-scooter-and-overturning-two-injured"
published_at: "2026-04-21T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e78c395611f_1000574639.png"
keywords: []
---

# സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം ; രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** വേങ്ങര: ഊരകം വെങ്കുളത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. പറപ്പൂർ ഇല്ലിപ്പുലാക്കൽ റഹ്മത്ത് നഗർ പെരിമ്പള്ളി മുഹമ്മദ് മകൻ യൂസുഫ് ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത രണ്ട് പേർക്ക് പരിക്കേറ്റു.

## Article Content

വേങ്ങര: ഊരകം വെങ്കുളത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. പറപ്പൂർ ഇല്ലിപ്പുലാക്കൽ റഹ്മത്ത് നഗർ പെരിമ്പള്ളി മുഹമ്മദ് മകൻ യൂസുഫ് ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത രണ്ട് പേർക്ക് പരിക്കേറ്റു.

തിങ്കളാഴ്‌ച രാത്രി ഒമ്പതു മണിയോടെ വെങ്കുളം പഞ്ചായത്ത് പടി റോഡിലാണ് അപകടം. സ്‌കൂട്ടർ നിയന്ത്രണം വിട്ട് തൊട്ടടുത്ത പുരയിടത്തിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ മലപ്പുറം ഓർക്കിഡ് ആസ്‌പത്രിയിൽ എത്തിച്ചപ്പോഴേക്കും യൂസുഫ് മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ വേങ്ങര ഉണ്ണിയാലുക്കൽ അബ്‌ദുൽ ഗഫൂർ മകൻ അദ്‌നാൻ (22) ചികിത്സയിലാണ്. നിസാര പരിക്കേറ്റ അഞ്ചുപറമ്പ് കീരി മുഹമ്മദ് സിനാൻ (21) ആശുപത്രി വിട്ടു.

സുലൈഖയാണ് മരണപ്പെട്ട യൂസുഫിന്റെ ഉമ്മ. സഹോദരങ്ങൾ: മുഹ്‌സിന, സുഹൈല. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354673/young-man-dies-after-losing-control-of-scooter-and-overturning-two-injured)