---
title: "കാർ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു ; രണ്ട് പേർക്ക് പരിക്ക്"
english_title: "Car loses control and overturns into ditch; two injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354636/car-loses-control-and-overturns-into-ditch-two-injured"
published_at: "2026-04-21T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e753834ac83_1000574413.jpg"
keywords: []
---

# കാർ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു ; രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** ഇടുക്കി: കാർ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ, തമിഴ്‌നാട് സ്വദേശി മഹാ ഐശ്വര്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ഇടുക്കി: കാർ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ, തമിഴ്‌നാട് സ്വദേശി മഹാ ഐശ്വര്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാർ ഗ്യാപ് റോഡിന് സമീപമാണ് അപകടം. നിയന്ത്രണംവിട്ട കാർ തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇരുവരും വിനോദ സഞ്ചാരത്തിനായാണ് മൂന്നാറിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354636/car-loses-control-and-overturns-into-ditch-two-injured)