---
title: "ലോൺ ആപ്പ് കെണിയിൽപ്പെട്ട് യുവാവ് ആത്മഹത്യ ചെയ്തു ;കുടുംബത്തെ വിടാതെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി നിഗൂഢ സംഘം "
english_title: "A young man committed suicide after falling into a loan app trap; a mysterious gang followed and threatened his family."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354586/a-young-man-committed-suicide-after-falling-into-a-loan-app-trap-a-mysterious-gang-followed-and-threatened-his-family"
published_at: "2026-04-21T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e72c3acd231_1000574240.png"
keywords: []
---

# ലോൺ ആപ്പ് കെണിയിൽപ്പെട്ട് യുവാവ് ആത്മഹത്യ ചെയ്തു ;കുടുംബത്തെ വിടാതെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി നിഗൂഢ സംഘം 

> **Lead Summary:** ലോൺ ആപ്പ് കെണിയിൽപ്പെട്ട് യുവാവ് ആത്മഹത്യ ചെയ്‌തിട്ടും കുടുംബത്തെ വിടാതെ പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്ന നിഗൂഢ സംഘം.

## Article Content

ലോൺ ആപ്പ് കെണിയിൽപ്പെട്ട് യുവാവ് ആത്മഹത്യ ചെയ്‌തിട്ടും കുടുംബത്തെ വിടാതെ പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്ന നിഗൂഢ സംഘം.

മൂന്നാഴ്‌ച മുൻപ് മുംബൈയിൽ വെച്ച് മരിച്ച പത്തനംതിട്ട കുമ്പഴ സ്വദേശി ദേവനാഥിൻ്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വരുന്നത്. ദേവനാഥിന്റെ മരണശേഷം ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും വന്നുകൊണ്ടിരിക്കുകയാണ്.

മകൻ്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോഴും ഈ സംഘം തങ്ങളെ പിന്തുടർന്നെന്ന് പിതാവ് ആരോപിക്കുന്നു. കുടുംബത്തെ മാനസികമായി തകർക്കുന്ന തരത്തിലുള്ള ക്രൂരമായ വേട്ടയാടലാണ് ഇപ്പോഴും തുടരുന്നത്.

കുടുംബസമേതം മുംബൈയിലായിരുന്നു ദേവനാഥ് താമസിച്ചിരുന്നത്. സ്വകാര്യ കമ്പനിയിലെ ജോലി ഇടയ്ക്ക് മതിയാക്കി. ആ സമയത്താണ് ലോൺ ആപ്പിൻറെ കെണിയിൽപ്പെട്ടത്. വായ്‌പ എടുത്ത പണത്തിൽ ഏറിയ പങ്കും അടച്ച ശേഷവും ഭീഷണി തുടർന്നു. പിടിച്ചുനിൽക്കാനാകാതെ ജീവനൊടുക്കി എന്നതിൻറെ തെളിവുകൾ ഫോണിൽ നിന്ന് കുടുംബത്തിന് കിട്ടിയിരുന്നു. മുംബൈ സൈബർ പൊലീസിൻറെ ഉൾപ്പെടെ സഹായത്തോടെ നിയമപോരാട്ടം തുടരാനാണ് കുടുംബത്തിൻറെ തീരുമാനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354586/a-young-man-committed-suicide-after-falling-into-a-loan-app-trap-a-mysterious-gang-followed-and-threatened-his-family)