---
title: "ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 19-കാരനെ വിളിച്ചു വരുത്തി മർദ്ദിച്ചു ; യുവതിയും സുഹൃത്തും പിടിയിൽ"
english_title: "A 19-year-old man whom she met through Instagram was summoned and beaten up; the woman and her friend were arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354585/a-19-year-old-man-whom-she-met-through-instagram-was-summoned-and-beaten-up-the-woman-and-her-friend-were-arrested"
published_at: "2026-04-21T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e72b3ccd21a_kpj.jpg"
keywords: []
---

# ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 19-കാരനെ വിളിച്ചു വരുത്തി മർദ്ദിച്ചു ; യുവതിയും സുഹൃത്തും പിടിയിൽ

> **Lead Summary:** ശ്രീകാര്യത്ത് ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ. ശ്രീകാര്യം സ്വദേശിനി സൂര്യ , പാപ്പനംകോട് സ്വദേശി കൈലാസ് എന്നിവരാണ് പിടിയിലായത്.

## Article Content

ശ്രീകാര്യത്ത് ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ. ശ്രീകാര്യം സ്വദേശിനി സൂര്യ , പാപ്പനംകോട് സ്വദേശി കൈലാസ് എന്നിവരാണ് പിടിയിലായത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 19-കാരനെ സൂര്യ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയും സ്‌കൂട്ടറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്‌തു. പിന്നീട് ഇയാളെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു.

തുടർന്ന് യുവാവിൻ്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പ്രതികൾ തട്ടിയെടുത്തു. യോനോ ആപ്പ് വഴി 10,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിച്ചു. മറ്റൊരു നമ്പറിലേക്ക് 2,500 രൂപ കൂടി അയപ്പിച്ചു. മർദ്ദനമേറ്റയാളുടെ പരാതിയിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ സൂര്യയെയും കൈലാസിനെയും കോടതി റിമാൻഡ് ചെയ്‌തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354585/a-19-year-old-man-whom-she-met-through-instagram-was-summoned-and-beaten-up-the-woman-and-her-friend-were-arrested)