---
title: "വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിൻറെ ജീപ്പ് മറിഞ്ഞ് അപകടം ;  രണ്ട് പേർക്ക് ദാരുണാന്ത്യം , മൂന്ന് പേർ ഗുരുതരാവസ്ഥയിൽ"
english_title: "Jeep of a group on a sightseeing trip overturns; two people die, three in critical condition."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354510/jeep-of-a-group-on-a-sightseeing-trip-overturns-two-people-die-three-in-critical-condition"
published_at: "2026-04-21T08:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6edd40b3bf_1000573885.png"
keywords: []
---

# വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിൻറെ ജീപ്പ് മറിഞ്ഞ് അപകടം ;  രണ്ട് പേർക്ക് ദാരുണാന്ത്യം , മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

> **Lead Summary:** കൂത്താട്ടുകുളം : നാരകക്കാനം സെൻതോമസ് മൗണ്ടിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിൻറെ ജീപ്പ് മറിഞ്ഞ് 2 പേർ മരിച്ചു. കൂത്താട്ടുകുളം മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ, ചെമ്മഞ്ചിയിൽ നിക്കു (6മാസം ) എന്നിവരാണ് മരിച്ചത്. മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്.

## Article Content

കൂത്താട്ടുകുളം : നാരകക്കാനം സെൻതോമസ് മൗണ്ടിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിൻറെ ജീപ്പ് മറിഞ്ഞ് 2 പേർ മരിച്ചു. കൂത്താട്ടുകുളം മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ, ചെമ്മഞ്ചിയിൽ നിക്കു (6മാസം ) എന്നിവരാണ് മരിച്ചത്. മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്.

ഇന്നലെ വൈകീട്ട് 6.30 ഓടുകൂടി മറിഞ്ഞത്. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഡബിൾ കട്ടിങ്ങിൽ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം എത്തിയ ആളുകൾ വിവാഹശേഷം സമീപത്തെ വിനോദസഞ്ചാരകേന്ദ്രമായ ആയ സെൻ്റ് തോമസ് മൌണ്ടില്‍ സന്ദർശിച്ചിട്ട് തിരികെ ഇറങ്ങി വരുന്ന വഴിക്ക് നിയന്ത്രണം വിട്ടാണ് ജീപ്പ് മറിഞ്ഞത്.

കൊച്ചുകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. പ്രദേശവാസികളുടെ നേതൃത്വത്തിൽ സ്വകാര്യ വാഹനങ്ങളിലും മറ്റും പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആയ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡബിൾ കട്ടിംഗ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു ,എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ , നിഹാര , ചിന്നു , എൽദോസ് എന്നിവർക്കാണ് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354510/jeep-of-a-group-on-a-sightseeing-trip-overturns-two-people-die-three-in-critical-condition)