---
title: "അനധികൃത പന്നിഫാം പഞ്ചായത്ത് അടച്ചുപൂട്ടി"
english_title: "Illegal pig farm closed by panchayat."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354504/illegal-pig-farm-closed-by-panchayat"
published_at: "2026-04-21T08:19:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6e5f3a173d_1000573840.png"
keywords: []
---

# അനധികൃത പന്നിഫാം പഞ്ചായത്ത് അടച്ചുപൂട്ടി

> **Lead Summary:** പറവൂർ : കോട്ടുവള്ളി പഞ്ചായത്ത് വാർഡ് ഏഴ് ആനച്ചാൽ പാറപ്പുറം ഭാഗത്ത് പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ പ്രവർത്തിച്ച അനധികൃത പന്നിഫാമിന്റെ പ്രവർത്തനം പഞ്ചായത്ത് നിർത്തിവയ്പ്പിച്ചു.

## Article Content

പറവൂർ : കോട്ടുവള്ളി പഞ്ചായത്ത് വാർഡ് ഏഴ് ആനച്ചാൽ പാറപ്പുറം ഭാഗത്ത് പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ പ്രവർത്തിച്ച അനധികൃത പന്നിഫാമിന്റെ പ്രവർത്തനം പഞ്ചായത്ത് നിർത്തിവയ്പ്പിച്ചു.

ആനച്ചാൽ പാറപ്പുറം പൗരസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പഞ്ചായത്ത് ലൈസൻസ് എടുത്താൽ മാത്രമെ ഇനി പ്രവർത്തനം തുടങ്ങാനാകൂ. ഇവിടെയുണ്ടായിരുന്ന 70 പന്നികളെ മറ്റൊരിടത്തേക്ക് മാറ്റി. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ മാലിന്യം കൈകാര്യം ചെയ്‌തതിന് 50,000 രൂപ പിഴയടപ്പിച്ചു.

പന്നിഫാമിനോടുചേർന്ന് ഫാം ഉടമയുടെ അധീനതയിലുള്ള രണ്ടേക്കർ ചതുപ്പുനിലം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നിക്ഷേപിച്ച് അനധികൃതമായി നികത്തിയതിനും നടപടി സ്വീകരിച്ചു. ഭൂമിയിൽ തള്ളിയിട്ടുള്ള മാലിന്യത്തിൽനിന്ന് ഫാം ഉടമയെക്കൊണ്ട് 6580 കിലോ പ്ലാസ്റ്റിക് മാലിന്യം വേർതിരിപ്പിച്ചു. ഇവ 1200 ചാക്കുകളിലാക്കി ഉടമയുടെ ചെലവിൽ അംഗീകൃത ഏജൻസിക്ക് കൈമാറി.

പഞ്ചായത്ത് പ്രസിഡന്റ് പ്രഷീല ബെന്നി, വൈസ് പ്രസിഡൻ്റ് വി എച്ച് ജമാൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സുനിത ബാലൻ, ക്ഷേമകാര്യ സ്ഥിഥിരംസമിതി അധ്യക്ഷൻ പി എസ് ശശി, വാർഡ് അംഗം ലീന ശക്തിധരൻ, അസിസ്റ്റന്റ്റ് സെക്രട്ടറി പി ആർ അജീഷ്, ഹെൽത്ത് ഇൻസ്പെക്‌ടർ ടി എസ് ദീപക് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354504/illegal-pig-farm-closed-by-panchayat)