---
title: "കേബിളുകൾ അപകടഭീഷണിയാകുന്നു ; ഇരുചക്രവാഹന യാത്രികർ അപകടത്തിൽ"
english_title: "Cables pose a danger; two-wheeler riders are in danger."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354490/cables-pose-a-danger-two-wheeler-riders-are-in-danger"
published_at: "2026-04-21T07:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6d389d3625_1000573754.png"
keywords: []
---

# കേബിളുകൾ അപകടഭീഷണിയാകുന്നു ; ഇരുചക്രവാഹന യാത്രികർ അപകടത്തിൽ

> **Lead Summary:** പെരുമ്പാവൂർ : വൈദ്യുതിത്തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന കേബിളുകൾ വാഹനങ്ങൾക്ക് അപകടഭീഷണിയാകുന്നു. കേബിൾ ടിവിയുടെയും ഇന്റർനെറ്റിന്റെയും കേബിളുകളാണ് അപകടകരമായ രീതിയിൽ പെരുന്പാവൂർ പച്ചക്കറി മാർക്കറ്റിനും യൂണിയൻ ബാങ്കിന് സമീപത്തും റോഡിൽ കെട്ടഴിഞ്ഞുകിടക്കുന്നത്.

## Article Content

പെരുമ്പാവൂർ : വൈദ്യുതിത്തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന കേബിളുകൾ വാഹനങ്ങൾക്ക് അപകടഭീഷണിയാകുന്നു. കേബിൾ ടിവിയുടെയും ഇന്റർനെറ്റിന്റെയും കേബിളുകളാണ് അപകടകരമായ രീതിയിൽ പെരുന്പാവൂർ പച്ചക്കറി മാർക്കറ്റിനും യൂണിയൻ ബാങ്കിന് സമീപത്തും റോഡിൽ കെട്ടഴിഞ്ഞുകിടക്കുന്നത്.

കേബിളിൽ കുടുങ്ങി ഇരുചക്രവാഹനത്തിലെ യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്. ബാക്കിയാകുന്നതും പഴയതുമായ കേബിളുകൾ തൂണുകളിൽ ചുറ്റി കെട്ടിയിടുകയാണ് പതിവ്. രണ്ടു വർഷംമുമ്പ് കുറുപ്പിൻ്റെ ആശുപത്രി ജങ്ഷനിൽ ഇരിങ്ങോൾ സ്വദേശിയായ യുവാവ് കേബിളിൽ കുരുങ്ങി അപകടത്തിൽപ്പെട്ട് ചികിത്സയിലാണ്. നഷ്ടപരിഹാരത്തിന് യുവാവ് കോടതിയെ സമീപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354490/cables-pose-a-danger-two-wheeler-riders-are-in-danger)