---
title: "ട്രാവലറും ജീപ്പും കൂട്ടിയിടിച്ച് അപകടം ; ഏഴ് വിനോദസഞ്ചാരികൾക്ക് പരിക്ക്"
english_title: "Traveler and jeep collide in accident; seven tourists injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354398/traveler-and-jeep-collide-in-accident-seven-tourists-injured"
published_at: "2026-04-20T13:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5df40389e7_1000405407.png"
keywords: []
---

# ട്രാവലറും ജീപ്പും കൂട്ടിയിടിച്ച് അപകടം ; ഏഴ് വിനോദസഞ്ചാരികൾക്ക് പരിക്ക്

> **Lead Summary:** കൊച്ചി : ട്രാവലറും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഏഴ് വിനോദസഞ്ചാരികൾക്ക് പരിക്ക്. എറണാകുളം-ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം ആർച്ച് പാലത്തിന് സമീപമാണ് സംഭവം.

## Article Content

കൊച്ചി : ട്രാവലറും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഏഴ് വിനോദസഞ്ചാരികൾക്ക് പരിക്ക്. എറണാകുളം-ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം ആർച്ച് പാലത്തിന് സമീപമാണ് സംഭവം.

മലപ്പുറം വളാഞ്ചേരി മൂത്തോടത്തുമന എം ഉണ്ണികൃഷ്‌ണൻ (56), ഭാര്യ സൂര്യവൃന്ദ (49), മലപ്പുറം എടരിക്കോട് ചൂരക്കാട്ടുമന രഘു നാരായണൻ (40), ഭാര്യ എസ് ഗോപിക (33), തൃപ്പൂണിത്തുറ തളിയിൽമന ദേവിക ശ്രീദേവി (25), ചിറ്റൂർ സൂര്യകാലടിമന സൂരജ് (38), പട്ടിമറ്റം നെന്മേനിമന ദാമോദരൻ നമ്പൂതിരി (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354398/traveler-and-jeep-collide-in-accident-seven-tourists-injured)