---
title: "കിണറ്റിനുള്ളിൽ പുരുഷൻ്റെ മൃതദേഹം ; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം"
english_title: "Man's body found in well; body three days old."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354395/mans-body-found-in-well-body-three-days-old"
published_at: "2026-04-20T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5de0f99128_1000572994.jpg"
keywords: []
---

# കിണറ്റിനുള്ളിൽ പുരുഷൻ്റെ മൃതദേഹം ; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

> **Lead Summary:** തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് കിണറ്റിനുള്ളിൽ പുരുഷൻ്റെ മൃതദേഹം. ആറ്റിങ്ങൽ സ്വദേശി ഭാസ്ക‌രപിള്ള യുടേതാണ് മൃതദേഹം. കരിയത്തുള്ള നിർമ്മാണം നടക്കുന്ന ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്നു.

## Article Content

തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് കിണറ്റിനുള്ളിൽ പുരുഷൻ്റെ മൃതദേഹം. ആറ്റിങ്ങൽ സ്വദേശി ഭാസ്ക‌രപിള്ള യുടേതാണ് മൃതദേഹം. കരിയത്തുള്ള നിർമ്മാണം നടക്കുന്ന ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്നു.

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. മൂന്നുദിവസമായി ഭാസ്‌കരൻ പിള്ളയെ വീട്ടുകാർ ഫോണിൽ വിളിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്നാണ് ഫോൺ വിളിച്ചത്. സാധാരണ ആഴ്ച‌യിൽ ഒരിക്കൽ മാത്രമാണ് ഇയാൾ വീട്ടിലെത്തിയിരുന്നത്. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354395/mans-body-found-in-well-body-three-days-old)