---
title: "കാറ്ററിംഗ് ജോലി കഴിഞ്ഞ് കുളിക്കാനിറങ്ങി; രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു , ഒരാളുടെ മൃതദേഹം കണ്ടെത്തി"
english_title: "Two students drowned after going for a bath after working at a catering company, one's body found."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354324/two-students-drowned-after-going-for-a-bath-after-working-at-a-catering-company-ones-body-found"
published_at: "2026-04-20T10:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5adc515cc7_1000405685.png"
keywords: []
---

# കാറ്ററിംഗ് ജോലി കഴിഞ്ഞ് കുളിക്കാനിറങ്ങി; രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു , ഒരാളുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** മൂവാറ്റുപുഴ ആവോലിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

## Article Content

മൂവാറ്റുപുഴ ആവോലിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകൻ പ്ലസ്‌ടു വിദ്യാർത്ഥിയായ അശ്വിൻ ( 17 ) ആണ് മരിച്ചത്. അശ്വിന് ഒപ്പം കാണാതായ പരീക്കപീടിക സ്വദേശി ബിനുവിൻ്റെ മകൻ ക്രിസിനായി തിരച്ചിൽ തുടരുന്നു.

ഇന്നലെ വൈകിട്ടാണ് ആവോലി വള്ളിക്കട കടവിൽ കുളിക്കാനിങ്ങിയ പ്ലസ്‌ വിദ്യാർത്ഥികളെ കാണാതായത്. ഈ കടവിനു തൊട്ടുതാഴെയുള്ള കടവിൽ നിന്നുമാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾ വള്ളിക്കട കടവിൽ പുഴയിൽ കുളിക്കാനായി ഇറങ്ങിയതായിരുന്നു. ഫയർഫോഴ്സു‌ം, സ്‌കൂബ ടീമും ചേർന്ന് രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354324/two-students-drowned-after-going-for-a-bath-after-working-at-a-catering-company-ones-body-found)