---
title: "തണുക്കാൻ കേറിയതാണോ? എടിഎം കൗണ്ടറിൽ അതിഥിയായി മൂർഖൻ പാമ്പ്"
english_title: "Is it cold? Cobra snake as a guest at the ATM counter."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354285/is-it-cold-cobra-snake-as-a-guest-at-the-atm-counter"
published_at: "2026-04-20T06:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e57df601d23_1000572541.png"
keywords: []
---

# തണുക്കാൻ കേറിയതാണോ? എടിഎം കൗണ്ടറിൽ അതിഥിയായി മൂർഖൻ പാമ്പ്

> **Lead Summary:** ആലുവ : ദേശീയപാത പറവൂർകവലയിൽ എസ്ബിഐ എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പിനെ കണ്ടതോടെ രണ്ടുമണിക്കൂർ പണം പിൻവലിക്കൽ തടസപ്പെട്ടു.

## Article Content

ആലുവ : ദേശീയപാത പറവൂർകവലയിൽ എസ്ബിഐ എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പിനെ കണ്ടതോടെ രണ്ടുമണിക്കൂർ പണം പിൻവലിക്കൽ തടസപ്പെട്ടു.

പണം എടുക്കുവാനെത്തിയ വിഐപി റോഡിലെ താമസക്കാരൻ പണം പിൻവലിച്ച ശേഷം എടിഎം കാർഡ് മെഷീനിൽ നിന്ന് എടുക്കുന്നതിനിടെയാണ് താഴെ മെഷീനോട് ചേർന്ന് പാമ്പിനെ കണ്ടത്. ഇതോടെ ഉപഭോക്താവ് നിലവിളിച്ച് പുറത്തുചാടി.

സമീപത്തെ കച്ചവടക്കാർ പാമ്പിനെ കൊല്ലാൻ തയ്യാറായെങ്കിലും പിന്നീടുണ്ടായേക്കാവുന്ന നിയമപ്രശ്ന‌ം ചിലർ ഉന്നയിച്ചപ്പോൾ പിൻമാറി. ആലുവ പൊലീസിനെ വിളിച്ചുവരുത്തിയെങ്കിലും അവർക്കും ഒന്നും ചെയ്യാനായില്ല. ഒടുവിൽ നാലോടെ സ്വയം പുറത്തിറങ്ങിയ പാമ്പ് സമീപത്തെ പറമ്പിലേക്ക് ഇഴഞ്ഞുപോയി. ഇതിനിടയിൽ പണം പിൻവലിക്കാൻ എത്തിയവരെല്ലാം നിരാശയോടെ മടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354285/is-it-cold-cobra-snake-as-a-guest-at-the-atm-counter)