---
title: "നവജാത ശിശുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Newborn baby found dead inside house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354170/newborn-baby-found-dead-inside-house"
published_at: "2026-04-19T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e46ec937581_1000379681.png"
keywords: []
---

# നവജാത ശിശുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോട്ടയം കടുത്തുരുത്തിയിൽ നവജാത ശിശുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്‌ച പുലർച്ചെയാണ് നാടിനെ നടുക്കിയ ഈ സംഭവം പുറത്തറിയുന്നത്. വീട്ടിൽ പ്രസവം നടന്നതിന് പിന്നാലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

കോട്ടയം കടുത്തുരുത്തിയിൽ നവജാത ശിശുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്‌ച പുലർച്ചെയാണ് നാടിനെ നടുക്കിയ ഈ സംഭവം പുറത്തറിയുന്നത്. വീട്ടിൽ പ്രസവം നടന്നതിന് പിന്നാലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമിത രക്തസ്രാവത്തെത്തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പ്രസവവിവരം പുറംലോകം അറിഞ്ഞത്.ഞായറാഴ്‌ച പുലർച്ചെ അമിത രക്തസ്രാവത്തെത്തുടർന്നാണ് യുവതിയെ ബന്ധുക്കൾ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. യുവതിയെ പരിശോധിച്ച ഡോക്ടർമാർ ഇവർ പ്രസവിച്ചതായി സ്ഥിരീകരിച്ചു.

എന്നാൽ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോൾ കൃത്യമായ മറുപടി ലഭിക്കാത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി നടത്തിയ തിരച്ചിലിലാണ് കട്ടിലിനടിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.

സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന സംശയത്തിലാണ് പോലീസ്. യുവതി ഗർഭിണിയായിരുന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്‌നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പോലീസ് മൊഴിയെടുക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354170/newborn-baby-found-dead-inside-house)