---
title: "ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് ദാരുണാന്ത്യം"
english_title: "Auto-rickshaw and lorry collide in accident; Two people die tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354105/auto-rickshaw-and-lorry-collide-in-accident-two-people-die-tragically"
published_at: "2026-04-18T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e38d32541c5_1000571371.jpg"
keywords: []
---

# ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** പത്തനംതിട്ട : ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് അപകടം.

## Article Content

പത്തനംതിട്ട : ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് അപകടം.

രണ്ട് പേർക്ക് ദാരുണാന്ത്യം. കുമ്പഴ പാലത്തിനു സമീപം വെച്ചാണ് സംഭവം. വടശേരിക്കര സ്വദേശികളായ ഫിലിപ്പ് (സണ്ണി-64), ജിൻസി ജോർജ് എന്നിവരാണ് മരിച്ചത്.

ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ജിൻസി ജോർജ് അപകട സ്ഥലത്തുവച്ചും ഫിലിപ്പ് ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354105/auto-rickshaw-and-lorry-collide-in-accident-two-people-die-tragically)