---
title: "അപകടം പതിവാകുന്നു ; കാർ പാടത്തേക്ക് മറിഞ്ഞു"
english_title: "Accidents are becoming more common; car overturns in field"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353978/accidents-are-becoming-more-common-car-overturns-in-field"
published_at: "2026-04-18T10:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3137d3cfa7_car.jpg"
keywords: []
---

# അപകടം പതിവാകുന്നു ; കാർ പാടത്തേക്ക് മറിഞ്ഞു

> **Lead Summary:** കോലഞ്ചേരി : കൊച്ചി–തേക്കടി സംസ്ഥാനപാതയിൽ മഴുവന്നൂർ മഞ്ചനാട് കാർ പാടത്തേക്ക് മറിഞ്ഞു. ഇന്നലെ രാവിലെ ആറോടെ ഇടുക്കി വെൺമണി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

## Article Content

കോലഞ്ചേരി : കൊച്ചി–തേക്കടി സംസ്ഥാനപാതയിൽ മഴുവന്നൂർ മഞ്ചനാട് കാർ പാടത്തേക്ക് മറിഞ്ഞു. ഇന്നലെ രാവിലെ ആറോടെ ഇടുക്കി വെൺമണി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

പാലത്തിനുസമീപം പാടത്തേക്ക് മറിഞ്ഞ കാർ, ജാതിമരത്തിൽ തട്ടിനിന്നു. ആധുനികനിലവാരത്തിൽ പുനർനിർമിച്ച റോഡിൽ മഞ്ചനാട് പാലത്തിന്റെ അപ്രോച്ച് റോഡിന് 200 മീറ്ററോളം നീളമുണ്ട്. രണ്ടുവശവും പാടശേഖരങ്ങളുള്ള ഈ റോഡിൽ കൈവരികൾ ഇല്ലാത്തത് നിരന്തരം അപകടത്തിന് കാരണമാകുന്നു. രണ്ടു മാസംമുമ്പ് ബൈക്ക് പാടത്തേക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു.

അവധിക്കാലമായതിനാൽ കിഴക്കന്‍മേഖലകളിലേക്കുള്ള വിനോദസഞ്ചാരികളുടെ തിരക്കും പാതയില്‍ അനുഭവപ്പെടുന്നുണ്ട്. പാലത്തിന്റെ അപ്രോച്ച് റോഡിൽ കൈവരികളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353978/accidents-are-becoming-more-common-car-overturns-in-field)