---
title: "വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു"
english_title: "Young man stabbed to death during argument"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353971/young-man-stabbed-to-death-during-argument"
published_at: "2026-04-18T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e30f936b7d8_stabbed.jpg"
keywords: []
---

# വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

> **Lead Summary:** തൃശൂർ : തൃശൂർ മാടക്കത്തറ ആരോഗ്യ കേന്ദ്രത്തിന്‌ സമീപം വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മാടക്കത്തറ നാല് സെന്റ്‌ ഉന്നതിയിലെ നിഖില്‍ ആണ് മരിച്ചത്. രാത്രി 10.30 നായിരുന്നു സംഭവം.

## Article Content

തൃശൂർ : തൃശൂർ മാടക്കത്തറ ആരോഗ്യ കേന്ദ്രത്തിന്‌ സമീപം വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മാടക്കത്തറ നാല് സെന്റ്‌ ഉന്നതിയിലെ നിഖില്‍ ആണ് മരിച്ചത്. രാത്രി 10.30 നായിരുന്നു സംഭവം.

ആരോഗ്യ കേന്ദ്രത്തിന് സമീപത്തുള്ള യുവാവുമായി നിഖിലും സുഹൃത്തും തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന്‌ നിഖിലിനു കുത്തേൽക്കുകയുമായിരുന്നു. സംഭവുമായി ബന്ധപ്പെട്ട്‌ മണ്ണുത്തി പൊലീസ് നാല്‌ പേരെ കസ്റ്റഡിയിലെടുത്തു. അവ മ്മ: രമ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353971/young-man-stabbed-to-death-during-argument)