---
title: "ലഹരി വേട്ട ; എംഡിഎംഎയുമായി 42 കാരൻ പിടിയിൽ"
english_title: "Drug bust; 42-year-old arrested with MDMA."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353935/drug-bust-42-year-old-arrested-with-mdma"
published_at: "2026-04-18T07:57:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e2ec076d76e_1000570538.png"
keywords: []
---

# ലഹരി വേട്ട ; എംഡിഎംഎയുമായി 42 കാരൻ പിടിയിൽ

> **Lead Summary:** കൊച്ചി :തൃക്കാക്കര വാഴക്കാലയിൽ 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമായി ചെമ്പുമുക്ക് കെകെ റോഡ് റോസ് ലാൻഡ് കെവിൻ ബി മാത്യുവിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടി.

## Article Content

കൊച്ചി :തൃക്കാക്കര വാഴക്കാലയിൽ 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമായി ചെമ്പുമുക്ക് കെകെ റോഡ് റോസ് ലാൻഡ് കെവിൻ ബി മാത്യുവിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടി.

കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. കഴിഞ്ഞ മാർച്ചിൽ കടവന്ത്രയിലുണ്ടായ മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ലഹരി എത്തിച്ചുനൽകിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തി.

മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച ഒരുലക്ഷം രൂപയും പ്രതിയിൽനിന്ന് കണ്ടെത്തി. നാർകോട്ടിക് സെൽ എസിപി ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353935/drug-bust-42-year-old-arrested-with-mdma)