---
title: "കൊടുംചൂട് ; ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി "
english_title: "Extreme heat; Autorickshaw glass shattered"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353908/extreme-heat-autorickshaw-glass-shattered"
published_at: "2026-04-17T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e23ee340252_Untitled-1.jpg"
keywords: []
---

# കൊടുംചൂട് ; ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി 

> **Lead Summary:** പാലക്കാട്: കൊടുംചൂട് തുടരുന്ന പാലക്കാട് ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി. മണ്ണാർക്കാട് കോടതിപ്പടിസിവിൽസ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന സുൽത്താൻ എന്ന ഓട്ടോറിക്ഷയുടെ ​ഗ്ലാസാണ് തകർന്നത്.

## Article Content

പാലക്കാട്: കൊടുംചൂട് തുടരുന്ന പാലക്കാട് ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി. മണ്ണാർക്കാട് കോടതിപ്പടിസിവിൽസ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന സുൽത്താൻ എന്ന ഓട്ടോറിക്ഷയുടെ ​ഗ്ലാസാണ് തകർന്നത്.

ഡ്രൈവർ ജഷീർ വാഹനത്തിനുള്ളിൽ തന്നെയുണ്ടായിരുന്നു. ​ഗ്ലാസ് താഴെ വീണ് ജഷീറിന്റെ കാലിന് നിസാര പരിക്കേറ്റിട്ടുണ്ട്.വെള്ളി ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഓട്ടോയുടെ ​ഗ്ലാസിൽ മറ്റ് വിള്ളലുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ജഷീർ പറഞ്ഞു. ടെസ്റ്റ് കഴിഞ്ഞ് ഓട്ടോ ഇറക്കിയതേയുള്ളൂ. ചൂട് തന്നെയാകാം കാരണമെന്നും ജഷീർ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം. സംസ്ഥാനത്ത് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 40 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡി​ഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353908/extreme-heat-autorickshaw-glass-shattered)