---
title: "മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്ത അച്ഛനും മകനും ക്രൂരമർദനം"
english_title: "Father and son brutally beaten after being questioned about dangerous drunk driving."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353868/father-and-son-brutally-beaten-after-being-questioned-about-dangerous-drunk-driving"
published_at: "2026-04-17T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e206154481e_1000569991.jpg"
keywords: []
---

# മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്ത അച്ഛനും മകനും ക്രൂരമർദനം

> **Lead Summary:** കോട്ടയം: കോട്ടയം പൂഞ്ഞാറിൽ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്ത അച്ഛനും മകനും ക്രൂരമർദനം.

## Article Content

കോട്ടയം: കോട്ടയം പൂഞ്ഞാറിൽ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്ത അച്ഛനും മകനും ക്രൂരമർദനം.

പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്ത് വിഷു ദിനത്തിലായിരുന്നു സംഭവം. മർദനമേറ്റ പൂഞ്ഞാർ സ്വദേശി സജി, പിതാവ് തങ്കൻ എന്നിവർ ചികിത്സയിലാണ്.

സംഭവത്തിൽ തീക്കോയി സ്വദേശികളായ അഭിഷേക്, അബിൻ എന്നിവരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്‌തു. കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെ കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന സംഘം റോഡിലൂടെ അപകടകരമായി വാഹനം ഓടിച്ചത് സജിയും പിതാവും ചോദ്യം ചെയ്‌താണ് അക്രമത്തിന് കാരണമായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353868/father-and-son-brutally-beaten-after-being-questioned-about-dangerous-drunk-driving)