---
title: "പിക്കപ് വാനിൽ കൊണ്ടുപോയ സ്റ്റീൽ പൈപ്പുകൾ കെട്ടഴിഞ്ഞ് എതിരെവന്ന കാറിലേക്ക് തുളച്ചുകയറി"
english_title: "Steel pipes carried in a pickup van broke loose and penetrated an oncoming car."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353829/steel-pipes-carried-in-a-pickup-van-broke-loose-and-penetrated-an-oncoming-car"
published_at: "2026-04-17T13:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1e7f763c70_Untitled-1.jpg"
keywords: []
---

# പിക്കപ് വാനിൽ കൊണ്ടുപോയ സ്റ്റീൽ പൈപ്പുകൾ കെട്ടഴിഞ്ഞ് എതിരെവന്ന കാറിലേക്ക് തുളച്ചുകയറി

> **Lead Summary:** കാക്കനാട് : അപകടകരമായ നിലയിൽ പിക്കപ് വാനിൽ കൊണ്ടുപോയ സ്റ്റീൽ പൈപ്പുകൾ കെട്ടഴിഞ്ഞ് എതിരെവന്ന കാറിലേക്ക് തുളച്ചുകയറി.

## Article Content

കാക്കനാട് : അപകടകരമായ നിലയിൽ പിക്കപ് വാനിൽ കൊണ്ടുപോയ സ്റ്റീൽ പൈപ്പുകൾ കെട്ടഴിഞ്ഞ് എതിരെവന്ന കാറിലേക്ക് തുളച്ചുകയറി.

കാറിലുണ്ടായിരുന്ന വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റു വാഹനങ്ങളും കാൽനടയാത്രക്കാരും പെട്ടെന്നുമാറിയതിനാൽ വലിയ അപകടം ഒഴിവായി. തൃക്കാക്കര വള്ളത്തോൾ ജങ്ഷനുസമീപം വ്യാഴം പകൽ രണ്ടിനായിരുന്നു അപകടം.

കാക്കനാട് ഭാഗത്തുനിന്ന്‌ സീപോർട്ട് റോഡ് വഴി പോകുകയായിരുന്നു പിക്കപ് വാൻ. കാർ ജഡ്ജിമുക്ക് കാർഡിനൽ സ്‌കൂൾ റോഡിൽനിന്ന്‌ സീപോർട്ട് റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. കാർ കണ്ട്‌ എതിരെ വന്ന പിക്കപ് വാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ സ്റ്റീൽ പൈപ്പുകൾ കെട്ടഴിഞ്ഞ്‌ കാറിന്റെ വലതുവശത്തെ ഗ്ലാസുകൾ തകർത്ത് അകത്തേക്ക് തുളച്ചുകയറി. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന പ്ലസ് വൺ വിദ്യാർഥികൾ ഒരുവശത്തേക്ക് മാറിയതിനാൽ രക്ഷപ്പെട്ടു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353829/steel-pipes-carried-in-a-pickup-van-broke-loose-and-penetrated-an-oncoming-car)