---
title: "എറണാകുളത്ത് പുല്ലു മുറിക്കാനെത്തിയ ആൾ കണ്ടത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം ; അന്വേഷണം"
english_title: "A man who came to cut grass in Ernakulam found a two-week-old body; investigation underway"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353825/a-man-who-came-to-cut-grass-in-ernakulam-found-a-two-week-old-body-investigation-underway"
published_at: "2026-04-17T13:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1e50d90d87_Untitled-18.jpg"
keywords: []
---

# എറണാകുളത്ത് പുല്ലു മുറിക്കാനെത്തിയ ആൾ കണ്ടത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം ; അന്വേഷണം

> **Lead Summary:** എറണാകുളം: കോതമംഗലത്തിന് സമീപം കോട്ടപ്പടി പുത്തൻകുളത്ത് രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടേപ്പാടം പാടശേഖരത്തിൽ ഇന്ന് രാവിലെ പുല്ലു മുറിക്കാൻ വന്ന പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലായതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 

## Article Content

എറണാകുളം: കോതമംഗലത്തിന് സമീപം കോട്ടപ്പടി പുത്തൻകുളത്ത് രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടേപ്പാടം പാടശേഖരത്തിൽ ഇന്ന് രാവിലെ പുല്ലു മുറിക്കാൻ വന്ന പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലായതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 

അതേസമയം വേങ്ങൂർ സ്വദേശിയായ തെങ്ങുകയറ്റക്കാരനായ ഒരു യുവാവിനെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു. ഈ യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ്. ഫോറൻസിക് പരിശോധന സംഘം ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353825/a-man-who-came-to-cut-grass-in-ernakulam-found-a-two-week-old-body-investigation-underway)