---
title: " ഉടുമ്പിനെ തല്ലിക്കൊന്നു ; മൂന്ന് ഹോട്ടൽ ജീവനക്കാരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്‌റ്റഡിയിലെടുത്തു"
english_title: "Forest department officials take three hotel employees into custody for beating an iguana to death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353813/forest-department-officials-take-three-hotel-employees-into-custody-for-beating-an-iguana-to-death"
published_at: "2026-04-17T12:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1dd1814fd2_Untitled-1.jpg"
keywords: []
---

#  ഉടുമ്പിനെ തല്ലിക്കൊന്നു ; മൂന്ന് ഹോട്ടൽ ജീവനക്കാരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്‌റ്റഡിയിലെടുത്തു

> **Lead Summary:** കാക്കനാട് : കൊച്ചി പ്രത്യേക സാമ്പത്തികമേഖലക്ക് സമീപത്തുവച്ച് ഉടുമ്പിനെ തല്ലിക്കൊന്ന മൂന്ന് ഹോട്ടൽ ജീവനക്കാരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്‌റ്റഡിയിലെടുത്തു.

## Article Content

കാക്കനാട് : കൊച്ചി പ്രത്യേക സാമ്പത്തികമേഖലക്ക് സമീപത്തുവച്ച് ഉടുമ്പിനെ തല്ലിക്കൊന്ന മൂന്ന് ഹോട്ടൽ ജീവനക്കാരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്‌റ്റഡിയിലെടുത്തു.

വ്യാഴം പകല്‍ 12ന് ഹോട്ടലിനുമുന്നിൽ ഉടുമ്പിനെ കൊല്ലുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരിയാണ് വനംവകുപ്പിന് വിവരം നൽകിയത്.

അടിയേറ്റ് അവശനിലയിലായ ഉടുമ്പിനെ വെള്ളം കൊടുത്ത് രക്ഷപ്പെടുത്താൻ യുവതി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്‌ഥർ പ്രതികളെ മേക്കപ്പാല വനം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഉടുമ്പിന്റെ ജഡം പോസ്റ്റുമോർട്ടത്തിനായി വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353813/forest-department-officials-take-three-hotel-employees-into-custody-for-beating-an-iguana-to-death)