---
title: " ഭാര്യ ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലറേറ്റർ; മുളന്തുരുത്തിയിൽ കാർ നീക്കുന്നതിനിടെ വാഹനത്തിനടിയിൽ കുടുങ്ങി ഭർത്താവിന് പരിക്ക്"
english_title: "Wife stepped on the accelerator instead of the brake; Husband injured after getting trapped under the vehicle while moving the car in Mulanthuruthy."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353794/wife-stepped-on-the-accelerator-instead-of-the-brake-husband-injured-after-getting-trapped-under-the-vehicle-while-moving-the-car-in-mulanthuruthy"
published_at: "2026-04-17T11:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1c8f90c09a_1000569592.jpg"
keywords: []
---

#  ഭാര്യ ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലറേറ്റർ; മുളന്തുരുത്തിയിൽ കാർ നീക്കുന്നതിനിടെ വാഹനത്തിനടിയിൽ കുടുങ്ങി ഭർത്താവിന് പരിക്ക്

> **Lead Summary:** എറണാകുളം : എറണാകുളം മുളന്തുരുത്തിയിൽ ഭാര്യ കാർ നീക്കിയിടുന്നതിനിടെ വാഹനത്തിനടിയിൽ കുടുങ്ങി ഭർത്താവിന് പരുക്കേറ്റു.

## Article Content

എറണാകുളം : എറണാകുളം മുളന്തുരുത്തിയിൽ ഭാര്യ കാർ നീക്കിയിടുന്നതിനിടെ വാഹനത്തിനടിയിൽ കുടുങ്ങി ഭർത്താവിന് പരുക്കേറ്റു.

മുളന്തുരുത്തി സ്വദേശി അഖിൽ രാജിനാണ് പരുക്കേറ്റത്. അരമണിക്കൂറോളം കാറിനടിയിൽ കുടുങ്ങിക്കിടന്ന യുവാവിനെ ഫയർ ഫോഴ്‌സ് സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്.

ഇന്നലെ രാത്രി ഒൻപതു മണിയോടെ ആയിരുന്നു അപകടം. കാർ ഓടിക്കാനുള്ള പരിചയക്കുറവ് മൂലം ബ്രേക്കിന് പകരം ആക്സ‌ിലറേറ്ററിൽ കാൽ അമർന്നതാണ് അപകടത്തിന് കാരണമായത്. അഖിൽ രാജിനെ ഇടിച്ചിട്ട ശേഷം രണ്ടു മരങ്ങൾക്കും മതിലിനും ഇടയിലായി കാർ കുടുങ്ങി.

മുളന്തുരുത്തിയിൽ നിന്നും ഫയർഫോഴ്‌സ് സംഘമെത്തി ജെ സി ബി കൊണ്ട് മതിൽ പൊളിച്ചും കാറിൻ്റെ അടിഭാഗത്ത് നിന്നും മണ്ണു നീക്കിയുമാണ് യുവാവിനെ രക്ഷിച്ചത്. തലയ്ക്കും കാലിനും പരുക്കേറ്റ അഖിൽ രാജിനെ രാത്രിയിൽ തന്നെ ആശുപത്രിയി പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353794/wife-stepped-on-the-accelerator-instead-of-the-brake-husband-injured-after-getting-trapped-under-the-vehicle-while-moving-the-car-in-mulanthuruthy)