---
title: "പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച വിദ്യാർഥി അറസ്റ്റിൽ"
english_title: "Student arrested for sexually assaulting girl and spreading footage"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353778/student-arrested-for-sexually-assaulting-girl-and-spreading-footage"
published_at: "2026-04-17T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1bee43a8f2_hooo.jpg"
keywords: []
---

# പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച വിദ്യാർഥി അറസ്റ്റിൽ

> **Lead Summary:** **അഞ്ചൽ: ** ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഡിഗ്രി വിദ്യാർഥി അറസ്റ്റിൽ.

## Article Content

**അഞ്ചൽ: ** ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഡിഗ്രി വിദ്യാർഥി അറസ്റ്റിൽ.

ഏരൂർ നെട്ടയംകോണത്ത് എ എസ് മന്ദിരത്തിൽ അർജുൻ കൃഷ്ണ (21)നാണ് അറസ്റ്റിലായത്. 2024ൽ ആണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി സൂക്ഷിക്കുകയും ചെയ്തു.

പിന്നീട് പെൺകുട്ടിയുമായി അകന്ന പ്രതി ദിവസങ്ങൾക്കുമുമ്പ് ഈ ദൃശ്യങ്ങൾ പെൺകുട്ടിയുടെ സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു. ഇക്കാര്യം പെൺകുട്ടി അച്ഛനമ്മമാരെ അറിയിച്ചു. കുടുംബം ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ, ഐടി നിയമ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353778/student-arrested-for-sexually-assaulting-girl-and-spreading-footage)