---
title: "ആശുപത്രിയിലെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറക്കി; വയോധികയെ ഭർത്താവും സഹോദരീ പുത്രനും ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു"
english_title: "Elderly woman left at bus stand by husband and nephew, saying she was in hospital."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353770/elderly-woman-left-at-bus-stand-by-husband-and-nephew-saying-she-was-in-hospital"
published_at: "2026-04-17T10:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1b89a58dec_1000569416.jpg"
keywords: []
---

# ആശുപത്രിയിലെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറക്കി; വയോധികയെ ഭർത്താവും സഹോദരീ പുത്രനും ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു

> **Lead Summary:** കൊച്ചി : ഭർത്താവും സഹോദരീ പുത്രനും ഉപേക്ഷിച്ച വയോധികയെ പൊലീസ് ഷെൽട്ടർ ഹോമിലേക്ക് മാറ്റി. എറണാകുളം സൗത്ത് ബസ്റ്റാൻഡിലാണ് സംഭവം . ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ കമലാക്ഷിക്കാണ് പൊലീസ് തുണയായത്.

## Article Content

കൊച്ചി : ഭർത്താവും സഹോദരീ പുത്രനും ഉപേക്ഷിച്ച വയോധികയെ പൊലീസ് ഷെൽട്ടർ ഹോമിലേക്ക് മാറ്റി. എറണാകുളം സൗത്ത് ബസ്റ്റാൻഡിലാണ് സംഭവം . ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ കമലാക്ഷിക്കാണ് പൊലീസ് തുണയായത്.

ആശുപത്രിയിലേക്ക് എന്ന് പറഞ്ഞാണ് ഇവരെ ഇന്നലെ ബന്ധുക്കൾ വീട്ടിൽനിന്ന് കൊണ്ടുവന്നത്. തുടർന്ന് ബസ്റ്റാൻഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ് വിവരം പൊലീസിൽ അറിയിച്ചത്.

എറണാകുളം വനിത പൊലീസ് സ്റ്റേഷനിലെ ഉ ദ്യോഗസ്ഥർ എത്തിയാണ് സംരക്ഷണം ഏറെറടുത്തത്. വയോധികക്ക് ഓർമക്കുറവുള്ളതായി പൊലീസ് പറഞ്ഞു. ബസ്‌സ്‌റ്റാൻഡിലെ സി.സി.ടി.വി പരിശോധിച്ച ശേഷം പൊലീസ് തുടർനടപടി സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353770/elderly-woman-left-at-bus-stand-by-husband-and-nephew-saying-she-was-in-hospital)