---
title: " ഇടിവള കൊണ്ട് പെയിൻറ് തൊഴിലാളികളായ യുവാക്കൾക്ക് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം  "
english_title: "Young paint workers brutally tortured with a hammer; Investigation underway for the culprits."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353716/young-paint-workers-brutally-tortured-with-a-hammer-investigation-underway-for-the-culprits"
published_at: "2026-04-16T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0f81d2664c_1000568925.jpg"
keywords: []
---

#  ഇടിവള കൊണ്ട് പെയിൻറ് തൊഴിലാളികളായ യുവാക്കൾക്ക് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം  

> **Lead Summary:** വെച്ചൂച്ചിറ പരുവയിൽ പെയിൻറ് തൊഴിലാളികളായ യുവാക്കൾക്ക് ക്രൂരമർദ്ദനം. സ്കൂട്ടറിലെത്തിയ രണ്ടുപേർ യുവാക്കളെ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. യുവാക്കളെ ഇടിവള കൊണ്ട് മുഖത്തും ചെവിയിലും ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ യുവാവ് സ്കൂ‌ട്ടറിൽ നിന്നും റോഡിൽ വീണു.

## Article Content

വെച്ചൂച്ചിറ പരുവയിൽ പെയിൻറ് തൊഴിലാളികളായ യുവാക്കൾക്ക് ക്രൂരമർദ്ദനം. സ്കൂട്ടറിലെത്തിയ രണ്ടുപേർ യുവാക്കളെ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. യുവാക്കളെ ഇടിവള കൊണ്ട് മുഖത്തും ചെവിയിലും ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ യുവാവ് സ്കൂ‌ട്ടറിൽ നിന്നും റോഡിൽ വീണു.

അതിനിടെ, വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാ ആക്രമണം. മേഖല പ്രസിഡൻറ് ഷിയാസിനെയാണ് കാപ്പ കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം മർദ്ദിച്ചത്. സാരമായി പരിക്കേറ്റ ഷിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353716/young-paint-workers-brutally-tortured-with-a-hammer-investigation-underway-for-the-culprits)