---
title: " 13കാരന് സൂര്യാഘാതമേറ്റു; സംഭവം ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ  "
english_title: "13-year-old boy suffers sunstroke; incident occurred while playing on the ground"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353709/13-year-old-boy-suffers-sunstroke-incident-occurred-while-playing-on-the-ground"
published_at: "2026-04-16T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0ef27675a0_Untitled-1.jpg"
keywords: []
---

#  13കാരന് സൂര്യാഘാതമേറ്റു; സംഭവം ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ  

> **Lead Summary:** കാഞ്ഞങ്ങാട്: സ്കൂൾ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ 13കാരന് സൂര്യാഘാതമേറ്റു. കാഞ്ഞങ്ങാട് അജാനൂര്‍ ഇക്ബാലല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാംതരം വിദ്യാര്‍ഥിയായ മുഹമ്മദ് ജുബൈറിനാണ് പൊള്ളലേറ്റത്.

## Article Content

കാഞ്ഞങ്ങാട്: സ്കൂൾ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ 13കാരന് സൂര്യാഘാതമേറ്റു. കാഞ്ഞങ്ങാട് അജാനൂര്‍ ഇക്ബാലല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാംതരം വിദ്യാര്‍ഥിയായ മുഹമ്മദ് ജുബൈറിനാണ് പൊള്ളലേറ്റത്.

കൂട്ടുകാര്‍ക്കൊപ്പം സമീപത്തെ സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. സൂര്യാഘാതമേറ്റപ്പോൾ ആദ്യം കാര്യമാക്കിയില്ല. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോള്‍ രണ്ട് ഭാഗം ചുമലിലും പൊള്ളലേറ്റതായി കണ്ടു. തുടര്‍ന്ന് കുട്ടിയെ അജാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിക്ക് സൂര്യാഘാതമേറ്റതാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353709/13-year-old-boy-suffers-sunstroke-incident-occurred-while-playing-on-the-ground)