---
title: "യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, സഹോദരങ്ങളടക്കം പിടിയിൽ"
english_title: "Youth beaten to death in the middle of the road; CCTV footage released, brothers and sisters arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353564/youth-beaten-to-death-in-the-middle-of-the-road-cctv-footage-released-brothers-and-sisters-arrested"
published_at: "2026-04-16T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e06d9a6a5b5_crime.jpg"
keywords: []
---

# യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, സഹോദരങ്ങളടക്കം പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു. വിഴിഞ്ഞത്ത് ബാറിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്നാണ് യുവാവിനെ റോഡിലിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. വിഴിഞ്ഞം സ്വദേശിയായ സുമൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ അച്ചു, അനന്തം എന്നിവരുൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു. വിഴിഞ്ഞത്ത് ബാറിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്നാണ് യുവാവിനെ റോഡിലിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. വിഴിഞ്ഞം സ്വദേശിയായ സുമൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ അച്ചു, അനന്തം എന്നിവരുൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു ബാറിൽ വെച്ചുണ്ടായ വാക്കേറ്റമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിന് പിന്നാലെ സുമനെ പിന്തുടർന്നെത്തിയ സംഘം റോഡിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുമനെ പിന്തുടർന്നെത്തിയ സംഘം റോഡിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതികൾ സുമനെ ക്രൂരമായി മർദിക്കുന്നതും, അയാൾ അവശനായി വീണതിന് ശേഷവും അക്രമം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കൃത്യത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതികളെ വിഴിഞ്ഞം പൊലീസ് അതിവേഗം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ലഹരി ഉപയോഗമാണോ അതോ മുൻവൈരാഗ്യമാണോ ഇത്രയും ക്രൂരമായ മർദനത്തിന് പിന്നിലെന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353564/youth-beaten-to-death-in-the-middle-of-the-road-cctv-footage-released-brothers-and-sisters-arrested)