---
title: "എറണാകുളത്ത് മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകിയ പഞ്ചായത്തം​ഗത്തെ മദ്യവിൽപന സംഘം മർദ്ദിച്ചതായി പരാതി"
english_title: "A complaint has been filed that a liquor sales gang has beaten up a panchayat member who informed the excise department about the sale of liquor in Ernakulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353551/a-complaint-has-been-filed-that-a-liquor-sales-gang-has-beaten-up-a-panchayat-member-who-informed-the-excise-department-about-the-sale-of-liquor-in-ernakulam"
published_at: "2026-04-16T09:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e067c3b5614_Untitled-1.jpg"
keywords: []
---

# എറണാകുളത്ത് മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകിയ പഞ്ചായത്തം​ഗത്തെ മദ്യവിൽപന സംഘം മർദ്ദിച്ചതായി പരാതി

> **Lead Summary:** **കൊച്ചി:** എറണാകുളം കോതമം​ഗലത്ത് മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകിയ വനിത പഞ്ചായത്തം​ഗത്തെ മദ്യവിൽപന സംഘം മർദ്ദിച്ചതായി പരാതി.

## Article Content

**കൊച്ചി:** എറണാകുളം കോതമം​ഗലത്ത് മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകിയ വനിത പഞ്ചായത്തം​ഗത്തെ മദ്യവിൽപന സംഘം മർദ്ദിച്ചതായി പരാതി.

കുട്ടമ്പുഴ വനിത പഞ്ചായത്തം​ഗം ബിന്ദു രാജേന്ദ്രനാണ് മർദ്ദനമേറ്റത്. ബിന്ദുവിന്റെ വസ്ത്രങ്ങൾ അടക്കം വലിച്ചുകീറിയെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. ക്ലബ്ബിന്റെ വിഷു ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബിന്ദുവിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353551/a-complaint-has-been-filed-that-a-liquor-sales-gang-has-beaten-up-a-panchayat-member-who-informed-the-excise-department-about-the-sale-of-liquor-in-ernakulam)