---
title: "എറണാകുളത്ത് ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർഥിനി പാറമട കുളത്തിൽ മുങ്ങിമരിച്ചു"
english_title: "A Plus Two student drowned in the Paramada pond while attending a party at a relative's house in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/353412/a-plus-two-student-drowned-in-the-paramada-pond-while-attending-a-party-at-a-relatives-house-in-ernakulam"
published_at: "2026-04-15T07:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69deec1fe17dd_1000566211.png"
keywords: []
---

# എറണാകുളത്ത് ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർഥിനി പാറമട കുളത്തിൽ മുങ്ങിമരിച്ചു

> **Lead Summary:** എറണാകുളം: എറണാകുളം കോതമംഗലത്ത് ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർഥിനി പാറമട കുളത്തിൽ മുങ്ങിമരിച്ചു.

## Article Content

എറണാകുളം: എറണാകുളം കോതമംഗലത്ത് ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർഥിനി പാറമട കുളത്തിൽ മുങ്ങിമരിച്ചു.

ആലുവാ എൻ.എ.ഡി.ക്ക് സമീപം കോമ്പാറ അടിവാരത്ത് താമസിക്കുന്ന കാലടി ഓണംപ്പിള്ളി മുണ്ടേത്ത് നിഷാദിന്റെ മകൾ ഹാദിയ ഹനാൻ (17) ആണ് മരിച്ചത്. രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി.

ഇന്നു വൈകിട്ട് 4.30നായിരുന്നു സംഭവം. ചെറുവട്ടൂർ കാട്ടാംകുഴിയിലുള്ള ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഹാദിയ മുതിർന്നവർക്കൊപ്പം സമീപത്തെ പാറക്കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. മറ്റു കുട്ടികൾക്കൊപ്പം ആഴം കുറഞ്ഞ ഭാഗത്ത് കുളിച്ചുകൊണ്ടിരിക്കെ ഹാദിയ കാൽതെറ്റി താഴ്‌ചയിലേക്ക് മുങ്ങിതാഴുകയായിരുന്നു.

രക്ഷിക്കാനുള്ള വെപ്രാളത്തിനിടെ മറ്റു രണ്ട് കുട്ടികളും താഴ്‌ചയിലേക്ക് മുങ്ങിയെങ്കിലും സമീപത്തെ ഫർണീച്ചർ വർക്ക് ഷോപ്പിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഓടിയെത്തി രക്ഷപ്പെടുത്തി.

കോതമംഗലത്ത്നിന്നും അഗ്നി രക്ഷാസേന എത്തി ഹാദിയയെ മുങ്ങിയെടുത്ത് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/353412/a-plus-two-student-drowned-in-the-paramada-pond-while-attending-a-party-at-a-relatives-house-in-ernakulam)