---
title: "പിറവത്ത് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്"
english_title: "Bus and autorickshaw collide in Piravath; Autorickshaw driver seriously injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/352702/bus-and-autorickshaw-collide-in-piravath-autorickshaw-driver-seriously-injured"
published_at: "2026-04-10T17:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8e03aa1ce3_1000560987.png"
keywords: []
---

# പിറവത്ത് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്

> **Lead Summary:** പിറവം : പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ബസ്സും ഓട്ടോറിക്ഷയും തമ്മിലുണ്ടായ ഇടിയിൽ വെള്ളൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ തിലകൻ ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഏകദേശം 2.15ഓടെയാണ് സംഭവം നടന്നത്.

## Article Content

പിറവം : പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ബസ്സും ഓട്ടോറിക്ഷയും തമ്മിലുണ്ടായ ഇടിയിൽ വെള്ളൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ തിലകൻ ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഏകദേശം 2.15ഓടെയാണ് സംഭവം നടന്നത്.

പരിക്കേറ്റയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിക്കുകയും തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

വൺവേ റോഡിലൂടെ ടൗൺ ഭാഗത്ത് നിന്ന് എത്തിയ ഓട്ടോറിക്ഷയും വില്ലേജ് ഓഫീസ് ഭാഗത്ത് നിന്ന് വന്ന ബസ്സും തമ്മിലാണ് അപകടം ഉണ്ടായത്.

റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന കെഎസ്ഇബി ബോക്സുകൾ കാരണം ദൃശ്യപരിമിതി ഉണ്ടാകുന്നുവെന്നും, ഇതുവഴി അപകടസാധ്യത വർദ്ധിച്ചിരിക്കുകയാണെന്നും നാട്ടുകാരുടെ പരാതി ഉണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/352702/bus-and-autorickshaw-collide-in-piravath-autorickshaw-driver-seriously-injured)