---
title: "ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി ; മൃതദേഹത്തിന് അരികെ രാത്രി ചിലവഴിച്ച് യുവതി"
english_title: "Husband killed by hitting him on the head with a stone; woman spends night next to his body."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/352567/husband-killed-by-hitting-him-on-the-head-with-a-stone-woman-spends-night-next-to-his-body"
published_at: "2026-04-10T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d87c72c3034_1000406193.png"
keywords: []
---

# ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി ; മൃതദേഹത്തിന് അരികെ രാത്രി ചിലവഴിച്ച് യുവതി

> **Lead Summary:** ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹത്തിന് അരികെ രാത്രി ചിലവഴിച്ച് യുവതി. ഗുജറാത്തിലെ നർമ്മദ ജില്ലയിലാണു സംഭവം. ഒരുമിച്ച് നടക്കവേ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്.

## Article Content

ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹത്തിന് അരികെ രാത്രി ചിലവഴിച്ച് യുവതി. ഗുജറാത്തിലെ നർമ്മദ ജില്ലയിലാണു സംഭവം. ഒരുമിച്ച് നടക്കവേ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്.

തർക്കത്തെ തുടർന്നു ഭർത്താവ് യുവതിയെ മർദിച്ചിരുന്നു. തൊട്ടുപിന്നാലെ സമീപത്തുണ്ടായിരുന്ന ഒരു കല്ലെടുത്ത് യുവതി ഭർത്താവിന്റെ തലയ്ക്കടിച്ചു. മരിച്ചെന്നു വ്യക്തമായതോടെ പിറ്റേന്നു രാവിലെ വരെ യുവതി ഭർത്താവിൻ്റെ മൃതദേഹത്തിന് സമീപം തുടരുകയും ചെയ്‌തു. പിന്നാലെ രാവിലെ പൊലീസെത്തി യുവതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കത്തിൻ്റെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/352567/husband-killed-by-hitting-him-on-the-head-with-a-stone-woman-spends-night-next-to-his-body)