---
title: "വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണ മാല കവർന്നു ; അയൽവാസി പിടിയിൽ"
english_title: "Man throws chilli powder in elderly woman's eyes, steals gold necklace; neighbor arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/352402/man-throws-chilli-powder-in-elderly-womans-eyes-steals-gold-necklace-neighbor-arrested"
published_at: "2026-04-09T11:22:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d73ebe93095_1000559370.png"
keywords: []
---

# വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണ മാല കവർന്നു ; അയൽവാസി പിടിയിൽ

> **Lead Summary:** ആലുവ : നൊച്ചിമയിൽ വീടിനകത്ത് കയറി വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറി രണ്ടര പവന്റെ മാല പൊട്ടിച്ചെടുത്ത കേസിൽ അയൽവാസി പോലീസ് പിടിയിലായി.

## Article Content

ആലുവ : നൊച്ചിമയിൽ വീടിനകത്ത് കയറി വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറി രണ്ടര പവന്റെ മാല പൊട്ടിച്ചെടുത്ത കേസിൽ അയൽവാസി പോലീസ് പിടിയിലായി.

എടത്തല കോമ്പാറ ഇസ്‌മയിൽ മുക്ക് മടപ്പാട്ട് വീട്ടിൽ നാസർ അസൈനാറിനെയാണ് (42) എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. കോമ്പാറ ഇസ്‌മയിൽമുക്ക് മോളത്തുവീട്ടിൽ ഹരിഹരന്റെ ഭാര്യ ടി.കെ. സുമതിയെ (70) ചൊവ്വാഴ്‌ച വൈകീട്ട് പ്രതി ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു. രണ്ടര പവൻ തൂക്കമുണ്ടായിരുന്ന മാല ബലം പ്രയോഗിച്ച് പൊട്ടിച്ചപ്പോൾ ഒരു ഭാഗം താഴെ വീണു. അവശേഷിക്കുന്ന ഭാഗവും ലോക്കറ്റും പ്രതി കൈക്കലാക്കി. മോഷണമുതൽ പോലീസ് കണ്ടെടുത്തു.

മകളും മൂന്ന് ചെറുമക്കളുമടങ്ങുന്നതാണ് സുമതിയുടെ കുടുംബം. സംഭവം നടക്കുമ്പോൾ അവർ ജോലിക്ക് പോയിരിക്കുകയായിരുന്നു. സംഭവം നടക്കുന്നതിനു മുൻപ് അയൽവാസിയായ നാസർ വീട്ടിൽവന്ന് മകളും ചെറുമക്കളുമെല്ലാം എവിടെപ്പോയെന്ന് തിരക്കിയതായി സുമതി മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് നാസറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുറന്നുകിടക്കുകയായിരുന്ന പിൻവശത്തെ അടുക്കള വാതിലിലൂടെയാണ് മോഷ്ട്‌ടാവ് അകത്തു കടന്നത്. തുടർന്ന് അടുക്കളയിൽനിന്നു മുളകുപൊടി എടുത്ത് വയോധികയുടെ കണ്ണിൽ വിതറി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/352402/man-throws-chilli-powder-in-elderly-womans-eyes-steals-gold-necklace-neighbor-arrested)