---
title: "വാഹനത്തിൽനിന്ന് കമ്പി ഇറക്കുന്നതിനിടെ ദേഹത്തുവീണ് ഡ്രൈവർ മരിച്ചു"
english_title: "Driver dies after falling while removing wire from vehicle."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/352394/driver-dies-after-falling-while-removing-wire-from-vehicle"
published_at: "2026-04-09T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d73451e475b_1000460626.png"
keywords: []
---

# വാഹനത്തിൽനിന്ന് കമ്പി ഇറക്കുന്നതിനിടെ ദേഹത്തുവീണ് ഡ്രൈവർ മരിച്ചു

> **Lead Summary:** കാസർകോട് : വാഹനത്തിൽനിന്ന് കമ്പി ഇറക്കുന്നതിനിടെ ദേഹത്തുവീണ് ഡ്രൈവർ മരിച്ചു. കൊല്ലമ്പാടിയിലെ അഷറഫ് ആണ് മരിച്ചത്.

## Article Content

കാസർകോട് : വാഹനത്തിൽനിന്ന് കമ്പി ഇറക്കുന്നതിനിടെ ദേഹത്തുവീണ് ഡ്രൈവർ മരിച്ചു. കൊല്ലമ്പാടിയിലെ അഷറഫ് ആണ് മരിച്ചത്.

ചെങ്കള സന്തോഷ് നഗറിൽ ബുധൻ പകൽ പന്ത്രണ്ടോടെയായിരുന്നു അപകടം. നുള്ളിപ്പാടി മാസ്ട്രോ മെറ്റൽസിലെ വാഹന ഡ്രൈവറാണ്. കടയിൽനിന്ന് കെട്ടിട നിർമാണത്തിന് കമ്പി ലോഡുമായി എത്തിയതായിരുന്നു അഷ്റഫ്.

വാഹനം നിർത്തി കമ്പി ഇറക്കുന്നതിനായി മുകളിൽ കെട്ടിയ കയർ അഴിക്കുന്നതിനിടെ വാഹനം ചരിഞ്ഞ് കമ്പിക്കെട്ടും വാഹനവും ദേഹത്തേക്ക് വീണു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മറിയം. മക്കൾ: മുബീന, ഹാഷിം, ആദിൽ, ഫാത്തിമ. മരുമകൻ: ഷമ്മാസ് (മല്ലം). സഹോദരങ്ങൾ: ഹംസ, മൊയ്‌തീൻ, അബ്‌ദുള്ള, സൈനബ, പരേതരായ ഫാത്തിമ, സഫീന.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/352394/driver-dies-after-falling-while-removing-wire-from-vehicle)