---
title: "കിടപ്പുമുറിയിൽ വയോധികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി"
english_title: "Elderly woman found strangled to death in bedroom."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/352377/elderly-woman-found-strangled-to-death-in-bedroom"
published_at: "2026-04-09T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7293f9e705_1000406193.png"
keywords: []
---

# കിടപ്പുമുറിയിൽ വയോധികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

> **Lead Summary:** ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . പുല്ലമ്പാറ വെള്ളുമണ്ണടി കല്ലിയോട് ഭുവന വിഹാറിൽ ശാരദാമ്മയെയാണ് കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് .

## Article Content

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . പുല്ലമ്പാറ വെള്ളുമണ്ണടി കല്ലിയോട് ഭുവന വിഹാറിൽ ശാരദാമ്മയെയാണ് കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് .

സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാരദാമ്മയുടെ പുരയിടം വൃത്തിയാക്കാൻ രാവിലെ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വീടിന്റെ പിൻവാതിലിൻ്റെ കുറ്റി തകർത്ത നിലയിലും മുൻവാതിൽ തുറന്ന നിലയിലുമായിരുന്നു. മുറിയിൽ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈൽ ഫോണും കണ്ടെടുത്ത പൊലീസ് ഫോണിൻ്റെ ഉടമയെ പിടികൂടി.

സംഭവസമയത്ത് ആക്ടീവായിരുന്ന മറ്റൊരു ഫോൺ കൊലപാതകം നടന്ന വീടിനു സമീപത്തു തന്നെ ഉണ്ടെന്നു കണ്ടെത്തിയതോടെ അടുത്ത വീട്ടിൽ ഉറക്കത്തിലായിരുന്ന യുവാവിനെയും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/352377/elderly-woman-found-strangled-to-death-in-bedroom)