---
title: "കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക് ; മോക്ക് പോളിങ് ആരംഭിച്ചു"
english_title: "Kerala heads to polling booths today; mock polling begins."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/352348/kerala-heads-to-polling-booths-today-mock-polling-begins"
published_at: "2026-04-09T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d700459faeb_1000559078.png"
keywords: []
---

# കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക് ; മോക്ക് പോളിങ് ആരംഭിച്ചു

> **Lead Summary:** പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്.രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്‌സ് ഇന്ന് വിധിയെഴുതും. 883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. മോക്ഫോളിങ് ആരംഭിച്ചു.

## Article Content

പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്.രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്‌സ് ഇന്ന് വിധിയെഴുതും. 883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. മോക്ഫോളിങ് ആരംഭിച്ചു.

883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. ആകെ 30495 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2040 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല.

പൊലീസും സ്പെഷ്യൽ പൊലീസും ഉൾപ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥർക്കാണ് തിരഞ്ഞെടുപ്പ് ചുമതല. 43 കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്.

വോട്ടെടുപ്പ് തീരുന്ന വൈകിട്ട് ആറ് വരെ സംസ്ഥാനത്ത് മദ്യനിരോധനമാണ്. കേരളത്തിന്റെ അതിർത്തി ചെക് പോസ്റ്റുകളിൽ ഇന്നലെ ഉൾപ്പെടെ കർശന പരിശോധനയാണ് നടന്നത്. നാല് വടക്കൻ ജില്ലകളിൽ പടക്ക കടകൾ അടച്ചിടണമെന്ന് ജില്ലാ ഭരണകൂടങ്ങൾ ഉത്തരവിറക്കി. വെള്ളായാഴ്‌ച വരെ കടകൾ തുറക്കരുതെന്നാണ് നിർദേശം. വിഷു വ്യാപാരത്തെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/352348/kerala-heads-to-polling-booths-today-mock-polling-begins)