---
title: "ഓട്ടത്തിനിടെ മിനിലോറിക്ക് തീപിടിച്ചു ; മുൻഭാഗം കത്തി നശിച്ചു"
english_title: "Mini-lorry catches fire during race; front part destroyed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/352140/mini-lorry-catches-fire-during-race-front-part-destroyed"
published_at: "2026-04-08T07:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5b0b73ad93_1000557833.png"
keywords: []
---

# ഓട്ടത്തിനിടെ മിനിലോറിക്ക് തീപിടിച്ചു ; മുൻഭാഗം കത്തി നശിച്ചു

> **Lead Summary:** അങ്കമാലി : തിരക്കേറിയ എംസി റോഡിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്കുമുന്നിൽ മിനിലോറിക്ക് തീപിടിച്ചു.

## Article Content

അങ്കമാലി : തിരക്കേറിയ എംസി റോഡിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്കുമുന്നിൽ മിനിലോറിക്ക് തീപിടിച്ചു.

മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. പുക ഉയരുന്നതുകണ്ട് വാഹനം നിർത്തുകയായിരുന്നു. ചൊവ്വ പകൽ രണ്ടിനാണ് സംഭവം. ലോറിയുടെ മുൻഭാഗം കത്തിനശിച്ചു.

അങ്കമാലി അഗ്നിശമനസേനയെത്തി അരമണിക്കൂർകൊണ്ട് തീയണച്ചു. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അങ്കമാലി ടിബി ജങ്ഷനിൽ റസ്റ്റ്ഹൗസ് ഗേറ്റിനുമുന്നിൽ നിർത്തിയിരുന്ന കാറിന് തീപിടിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/352140/mini-lorry-catches-fire-during-race-front-part-destroyed)